Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SoftwareEngineer

കാ​മു​ക​നു​മാ​യു​ള്ള വീ​ഡി​യോ കോ​ളി​നി​ടെ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ്: കാ​മു​ക​നു​മാ​യി വീ​ഡി​യോ കോ​ളി​ൽ ദീ​ർ​ഘ​നേ​രം സം​സാ​രി​ച്ച​തി​ന് പി​ന്നാ​ലെ യു​വ​തി ഫ്ലാ​റ്റി​ൽ ജീ​വ​നൊ​ടു​ക്കി. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യും ഹൈ​ദ​രാ​ബാ​ദി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റു​മാ​യ അ​ർ​ച്ച​ന ചൗ​ധ​രിയാണ് (29) മ​രി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദി​ലെ ഫ്ലാ​റ്റി​ലാ​ണ് സം​ഭ​വം.

ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​യും യു​വ​തി​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യ യു​വാ​വു​മാ​യി നാ​ല് വ​ർ​ഷ​മാ​യി ഇ​വ​ർ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. പു​ല​ർ​ച്ചെ കാ​മു​ക​നെ വീ​ഡി​യോ കോ​ളി​ൽ വി​ളി​ച്ച ശേ​ഷ​മാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് അ​ർ​ച്ച​ന യു​വാ​വി​നെ വീ​ഡി​യോ കോ​ളി​ൽ വി​ളി​ക്കു​ന്ന​ത്. ആ ​സ​മ​യ​ത്ത് യു​വാ​വ് അ​മ്മ​യോ​ടൊ​പ്പം ഒ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ളി​നി​ടെ മു​റി​യി​ലെ സീ​ലിം​ഗ് ഫാ​നി​ൽ ഷാ​ൾ കു​രു​ക്കി​ട്ടി​രി​ക്കു​ന്ന​ത് അ​ർ​ച്ച​ന കാ​മു​ക​നെ കാ​ണി​ച്ചു. ത​ന്നെ വി​വാ​ഹം ക​ഴി​ച്ചി​ല്ലെ​ങ്കി​ൽ ജീ​വ​നൊ​ടു​ക്കു​മെ​ന്ന് അ​ർ​ച്ച​ന ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ യു​വാ​വ് അ​ർ​ച്ച​ന താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ൽ എ​ത്തി​യെ​ങ്കി​ലും വാ​തി​ൽ അ​ക​ത്തു​നി​ന്ന് പൂ​ട്ടി​യി​രു​ന്നു. എ​ത്ര വി​ളി​ച്ചി​ട്ടും വാ​തി​ൽ തു​റ​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് യു​വാ​വ് ഉ​ട​ൻ ത​ന്നെ പൊ​ലി​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന​പ്പോ​ഴാ​ണ് അ​ർ​ച്ച​ന​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Latest News

Corehub Up