Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Soil-Laden

Palakkad

മ​ണ്ണു​ലോ​റി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ: വാ​ൽ​കു​ള​മ്പി​ൽ പൈ​പ്പ്‌​ലൈ​ൻ ത​ക​ർ​ന്നു

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നാ​ണെ​ന്നു പ​റ​ഞ്ഞ് മ​ണ്ണു​ക​ട​ത്തു​ന്ന ലോ​റി​ക​ളു​ടെ പാ​ച്ചി​ലി​ൽ വാ​ൽ​കു​ള​മ്പി​ൽ പൈ​പ്പു​പൊ​ട്ടി നാ​ട്ടു​കാ​രു​ടെ കു​ടി​വെ​ള്ളം മു​ട​ങ്ങി. ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ഓ​ട്ട​ത്തെ തു​ട​ർ​ന്ന് റോ​ഡു​ക​ൾ ത​ക​രു​ന്ന​തി​നൊ​പ്പ​മാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ളും ത​ക​ർ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ക​ഷ്ട​പ്പാ​ടാ​കു​ന്ന​ത്.


ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നാ​യി ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് മ​ണ്ണു​ക​ട​ത്തെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ൽ വ​ട​ക്ക​ഞ്ചേ​രി ഭാ​ഗ​ത്തൊ​ന്നും മ​ണ്ണ് ആ​വ​ശ്യ​മു​ള്ള പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്നു​മി​ല്ല. ദേ​ശീ​യ​പാ​ത​യ്ക്കെ​ന്നു​പ​റ​ഞ്ഞ് മ​ണ്ണ് ക​ട​ത്തു​ന്ന​ത് മ​റ്റു എ​വി​ടേ​ക്കോ ആ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. അ​ർ​ധ​രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് മ​ണ്ണു​ക​ട​ത്ത് കൂ​ടു​ത​ലും ന​ട​ക്കു​ന്ന​ത്.

മ​ണ്ണെ​ടു​പ്പി​ന് അ​നു​മ​തി ന​ൽ​കു​മ്പോ​ൾ റോ​ഡു​ക​ളു​ടെ​യും കു​ടി​വെ​ള്ള​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. അ​നു​മ​തി​യു​ടെ മ​റ​വി​ൽ ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ടു​ന്ന​ത് അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്. ത​ക​ർ​ന്ന റോ​ഡു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​നും പൈ​പ്പ്‌​ലൈ​ൻ അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​നും ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up