Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Solar Batteries

Thrissur

വാ​ഴാ​നി ഡാ​മി​ൽ​നി​ന്ന് സോ​ളാ​ർ ബാ​റ്റ​റി​ക​ൾ മോ​ഷ​ണം​പോ​യ​താ​യി പ​രാ​തി

വ​ട​ക്കാ​ഞ്ചേ​രി: ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ വാ​ഴാ​നി ഡാ​മി​ൽ​നി​ന്ന് സോ​ളാ​ർ ബാ​റ്റ​റി​ക​ൾ മോ​ഷ​ണം​പോ​യ​താ​യി പ​രാ​തി. 39 ഓ​ളം സോ​ളാ​ർ​ലൈ​റ്റി​ന്‍റെ ബാ​റ്റ​റി​ക​ളാണ് മോ​ഷ​ണം​പോ​യ​ത്.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി​ത​വ​ണ വാ​ഴാ​നി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ പി.​എ​സ്. സാ​ൽ​വി​ൻ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സി​ലും വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കും പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും നാ​ളി​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ല്ലെ​ന്ന് എ​ൻ​ജി​നി​യ​ർ പ​റ​ഞ്ഞു. ഡാ​മി​ന​ക​ത്ത് ആ​കെ 48 സോ​ളാ​ർ ലൈ​റ്റു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 39 എ​ണ്ണ​ത്തി​ന്‍റെ ബാ​റ്റ​റി​ക​ളാ​ണ് ലൈ​റ്റു​ക​ൾ ത​ക​ർ​ത്ത് മോ​ഷ്ടാ​ക്ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.

ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു ബാ​റ്റ​റി​ക്ക് 15,000 രൂ​പ​യോ​ളം വി​ല​വ​രു​മെ​ന്നാ​ണ് ഇ​ല​ക്ട്രി​ക് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. ആ​റ​ടി​യേ​ക്കാ​ൾ ഉ​യ​ര​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ച്ച ബാ​റ്റ​റി​ക​ളാ​ണ് കൊ​ണ്ടു​പോ​യ​ത്. 2019ൽ ​ഡാ​മി​ന്‍റെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​പി​ച്ച ലൈ​റ്റു​ക​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​ട​ത്തി​യ​ത്. ഡാ​മി​ൽ ആ​കെ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രാ​ണു​ള്ള​ത്. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ ഡെ​സ്റ്റി​നേ​ഷ​ൻ ക​മ്മി​റ്റി താ​ത്കാ​ലി​ക​മാ​യി നി​യ​മി​ച്ച കു​റ​ച്ചു ജീ​വ​ന​ക്കാ​രു​ണ്ടെ​ങ്കി​ലും രാ​ത്രി മു​ത​ൽ ​പു​ല​രും​വ​രെ ഡാ​മി​ന്‍റെ സു​ര​ക്ഷ​ക്കു​വേ​ണ്ടി ആ​രു​മി​ല്ല​ന്നു പ​റ​യു​ന്നു.

ഇ​ത്ര​യും സ്ഥ​ലം ശ്ര​ദ്ധി​ക്ക​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​ത് നാ​ലു​പേ​ർ വേ​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളു​ക​ളാ​യി ഡാ​മി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. പ​ട്ടി​ക​ജാ​തി - വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ഡാ​മി​ൽ മ​ത്സ്യം വ​ള​ർ​ത്തു​ന്നു​ണ്ട്.

അ​ത് പി​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വ​ഞ്ചി​ക​ളും വ​ല​ക​ളും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യു​ടെ മ​റ​വി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ത​ക​ർ​ത്തു. പ​ക​ലും രാ​ത്രി​യി​ലും മ​ദ്യ​പാ​നി​ക​ളു​ടെ​യും ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ത്ത​ര​ക്കാ​രോ​ട് ജീ​വ​ന​ക്കാ​ർ​ക്ക് സം​സാ​രി​ക്കാ​ൻ​പോ​ലും പേ​ടി​യാ​ണ്.

എ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ ഡാ​മി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ഫ​ഷ​ണ​ൽ സു​ര​ക്ഷാ ഏ​ജ​ൻ​സി​യി​ലൂ​ടെ സെ​ക്യു​രി​റ്റി​ക്കാ​രെ നി​യ​മി​ക്കു​മെ​ന്ന് അ​സി. എ​ൻ​ജി​നി​യ​ർ പി.​എ​സ്. സാ​ൽ​വി​ൻ പ​റ​ഞ്ഞു.

Latest News

Corehub Up