Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Solid Waste Management

ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന​ച​ട്ട​ങ്ങ​ൾ നാ​ളെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന ച​ട്ട​ങ്ങ​ൾ നാ​ളെ മു​ത​ൽ സം​സ്ഥാ​ന​ത്ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. വീ​ടു​ക​ളി​ൽത​ന്നെ മാ​ലി​ന്യ​ങ്ങ​ളെ നാ​ലാ​യി ത​രം​തി​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​തി​ലെ പ്ര​ധാ​ന വ്യ​വ​സ്ഥ.

ഉ​റ​വി​ട​ത്തി​ൽത്ത​ന്നെ ഖ​ര​മാ​ലി​ന്യ​ങ്ങ​ളെ ഈ​ർ​പ്പ​മു​ള്ള മാ​ലി​ന്യം, വ​ര​ണ്ട മാ​ലി​ന്യം, സാ​നി​റ്റ​റി മാ​ലി​ന്യം, പ്ര​ത്യേ​ക ശ്ര​ദ്ധ​വേ​ണ്ട മാ​ലി​ന്യം എ​ന്നി​ങ്ങ​നെ നാ​ലാ​യി ത​രം​തി​രി​ക്ക​ണം. ഈ​ർ​പ്പ​മു​ള്ള മാ​ലി​ന്യം ക​ന്പോ​സ്റ്റിം​ഗ് വ​ഴി സം​സ്ക​രി​ക്ക​ണ​മെ​ന്ന് പ​രി​പാ​ല​ന ച​ട്ട​ത്തി​ൽ നി​ർ​ദേ​ശി​ക്കു​ന്നു.

വ​ര​ണ്ട മാ​ലി​ന്യ​ങ്ങ​ൾ മെ​റ്റീ​രി​യ​ൽ റി​ക്ക​വ​റി ഫെ​സി​ലി​റ്റി​ക​ളി​ലേ​ക്ക് കൈ​മാ​റ​ണം. സാ​നി​റ്റ​റി മാ​ലി​ന്യ​ങ്ങ​ൾ പ്ര​ത്യേ​കം പൊ​തി​ഞ്ഞ് കൈ​മാ​റ​ണം. പ്ര​ത്യേ​ക ശ്ര​ദ്ധ ആ​വ​ശ്യ​മാ​യ മാ​ലി​ന്യ​ങ്ങ​ൾ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ളി​ലൂ​ടെ ശേ​ഖ​രി​ക്ക​ണ​മെ​ന്നും ത​ദ്ദേ​ശ​ഭ​ര​ണ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടി​ങ്കു​ ബി​സ്വാ​ൾ പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​നി​ർ​ദേശ​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ക, തെ​റ്റാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കു​ക എ​ന്നി​വ​യ്ക്ക് പി​ഴ ഈ​ടാ​ക്കും. "മ​ലി​ന​മാ​ക്കു​ന്ന​വ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം’ എ​ന്ന വ്യ​വ​സ്ഥ അ​നു​സ​രി​ച്ചാ​ണി​ത്.

മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡും പോ​ലീ​സും നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​ക​ളും പാ​രി​സ്ഥി​തി​ക ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കും.മാ​ലി​ന്യം നാ​ലാ​യി ത​രം​തി​രി​ക്കാ​ൻ വീ​ടു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ക​ട​ക​ൾ, മാ​ലി​ന്യ സം​സ്ക​ര​ണ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​നം ന​ൽ​ക​ണ​മെ​ന്നും മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല ജി​ല്ലാ ക​ള​ക്‌ടർ​മാ​ർ​ക്ക് കൂ​ടി​യാ​വു​മെ​ന്ന​തും ച​ട്ട​ത്തി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

Latest News

Corehub Up