Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Solutions

പ​ദ്ധ​തി വൈ​കൽ: സ​ർ​ക്കാ​രി​ന്‍റെ ന​ഷ്ടം നി​ക​ത്താ​ൻ അ​ഞ്ചി​ന പ​രി​ഷ്കാ​രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ​​​​ദ്ധ​​​​തി​​​​ക​​​​ൾ വൈ​​​​കു​​​​ന്ന​​​​തു മൂ​​​​ലം സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​ണ്ടാ​​​​കു​​​​ന്ന സാ​​​​ന്പ​​​​ത്തി​​​​കന​​​​ഷ്ടം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ അ​​​​ഞ്ചി​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​ യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ൻ​​​​ഫ്രാ​​​​സ്ട്ര​​​​ക്ച​​​​ർ പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​സ​​​​റ്റ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് പ്ലാ​​​​റ്റ്ഫോം, പ്ലാ​​​​ൻ സ്പേ​​​​സ് 2 ര​​​​ജി​​​​സ്റ്റ​​​​ർ, സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ര​​​​ജി​​​​സ്ട്രി, കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട്ട നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഭേ​​​​ദ​​​​ഗ​​​​തി ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ച് പ്ര​​​​ധാ​​​​ന പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് പ്ര​​​​വൃ​​​​ത്തിപ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ക.

സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ഭൂ​​​​മി, കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ, പൈ​​​​തൃ​​​​ക നി​​​​ർ​​​​മി​​​​തി​​​​ക​​​​ൾ, റോ​​​​ഡു​​​​ക​​​​ൾ, പാ​​​​ല​​​​ങ്ങ​​​​ൾ, വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ, യ​​​​ന്ത്ര​​​​സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ എ​​​​ല്ലാ ആ​​​​സ്തി​​​​ക​​​​ളു​​​​ടെ​​​​യും സ​​​​മ​​​​ഗ്ര​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന പോ​​​​ർ​​​​ട്ട​​​​ലാ​​​​യ അ​​​​സ​​​​റ്റ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് പ്ലാ​​​​റ്റ്ഫോം രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​മെന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

പ്ലാ​​​​ൻ സ്പേ​​​​സ് 2 ര​​​​ജി​​​​സ്റ്റ​​​​റി​​​​ലൂ​​​​ടെ എ​​​​ല്ലാ വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ​​​​യും മൂ​​​​ല​​​​ധ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ജി​​​​യോ ടാ​​​​ഗ് ചെ​​​​യ്യു​​​​ക​​​​യും ജി​​​​ഐ​​​​എ​​​​സ് അ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യി ട്രാ​​​​ക്ക് ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്യും. സ​​​​ർ​​​​ക്കാ​​​​രി​​​​നു കീ​​​​ഴി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന 591 സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി പ്ര​​​​ത്യേ​​​​ക ര​​​​ജി​​​​സ്ട്രി ത​​​​യാ​​​​റാ​​​​ക്കും. ഈ ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ശ​​​​ന്പ​​​​ള ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി മാ​​​​ത്രം നി​​​​ല​​​​വി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 19,000 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വാ​​​​കു​​​​ന്നു​​​​ണ്ട്.

ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും ബി​​​​സി​​​​ന​​​​സ് ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലെ ഇ​​​​ട​​​​പെ​​​​ട​​​​ൽ ല​​​​ളി​​​​ത​​​​മാ​​​​ക്കാ​​​​ൻ പ്രോ​​​​സ​​​​സ് റീ-​​​​എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ന​​​​ട​​​​പ്പാ​​​​ക്കും. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ധ​​​​ന​​​​കാ​​​​ര്യം, നി​​​​യ​​​​മം, നി​​​​കു​​​​തി, വ്യ​​​​വ​​​​സാ​​​​യം, റ​​​​വ​​​​ന്യു, ത​​​​ദ്ദേ​​​​ശ ഭ​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​യ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലെ അ​​​​നാ​​​​വ​​​​ശ്യ പ​​​​രി​​​​ശോ​​​​ധ​​​​നാ ഘ​​​​ട്ട​​​​ങ്ങ​​​​ളും പേ​​​​പ്പ​​​​ർ സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​ങ്ങ​​​​ളും ഒ​​​​ഴി​​​​വാ​​​​ക്കി ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മം പൂ​​​​ർ​​​​ണ​​​​മാ​​​​യി ആ​​​​ധു​​​​നി​​​​ക​​​​വ​​​​ത്ക​​​​രി​​​​ക്കുമെന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up