കൊച്ചി: എൽജി ഇലക്ട്രോണിക്സിന്റെ ഹീറ്റിംഗ്, വെന്റിലേഷൻ, എയർ കണ്ടഷനിംഗ് (എച്ച്വിഎസി) സൊലൂഷനുകൾ പ്രധാനമന്ത്രിയുടെ ഓഫീസ് സമുച്ചയമായ സേവാ തീർഥിൽ സജ്ജീകരിച്ചു.
113 ഔട്ട് ഡോർ യൂണിറ്റുകൾ ഉൾപ്പെടുന്ന 1,590 ഹോഴ്സ് പവർ ശേഷിയുള്ള ഒരു വേരിയബിൾ റഫ്രിജറന്റ് ഫ്ലോ (വിആർഎഫ്) എയർ കണ്ടീഷനിംഗ് സിസ്റ്റമാണിത്. കമ്പനിയുടെ പൂന നിർമാണ കേന്ദ്രത്തിൽ നിന്നാണ് ഈ സംവിധാനം എത്തിച്ചത്.
39 ഡിഗ്രി സെൽഷസ് വരെ താപനിലയിലും പൂർണശേഷിയിൽ പ്രവർത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.
Tags : LG HVAC solutions equipped