തിരുവനന്തപുരം: കേരള സർക്കാർ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ പുതിയ ഡയറക്ടറായി ആർ. സൂരജ് കൃഷ്ണൻ ചുമതലയേറ്റു.
മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ അദ്ദേഹം 2003 ബാച്ച് ഇൻസ്പെക്ടറായാണ് വകുപ്പിൽ സേവനം ആരംഭിച്ചത്.
കൊച്ചിൻ റിഫൈനറിയിൽ ജോയിന്റ് ഡയറക്ടറായും കൊച്ചിൻ ഷിപ്പ്യാർഡ് സീനിയർ ജോയിന്റ് ഡയറക്ടറായും മികച്ച സേവനം കാഴ്ചവച്ചു. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ബോട്ടിന്റെ ലോഞ്ചിംഗിന് മുന്നോടിയായുള്ള ഹൈഡ്രജൻ സുരക്ഷാ ക്രമീകരണങ്ങളിലും നിർണായക പങ്ക് വഹിച്ചു.
ഭാര്യ ശാലിനി എസ്. നായർ . ഗൗരിക്കുട്ടി, പാർത്ഥസാരഥി എസ്. കൈമൾ എന്നിവർ മക്കളാണ്.