കോഴിക്കോട്: ഏറ്റവും മികച്ച വിലയില്‍ ഷോപ്പിംഗും കൈനിറയെ സമ്മാനങ്ങളും നേടാന്‍ അവസരമൊരുക്കി ലുലു സൗഭാഗ്യോത്സവം ആരംഭിച്ചു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്ട്, ലുലു ഫാഷന്‍, സെലിബ്രേറ്റ് സ്റ്റോറുകള്‍, ലുലു ഡെയ്ലി എന്നിവിടങ്ങളില്‍ നിന്ന് ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ബംപര്‍ സമ്മാനങ്ങളും ഒട്ടനവധി ആകര്‍ഷകമായ സമ്മാനങ്ങളും നേടാനുള്ള അവസരം ഒരുങ്ങും.
ഭാഗ്യശാലികള്‍ക്ക് 20 കിയ സിറോസ് കാറുകള്‍ ഗ്രാന്‍ഡ് ബമ്പര്‍ സമ്മാനമായി നല്‍കുന്നതോടൊപ്പം സ്വര്‍ണനാണയങ്ങള്‍,
എല്‍ഇഡി ടിവികള്‍, സ്മാര്‍ട്ട്ഫോണുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍, ട്രോളി ഫ്രീ ഷോപ്പിംഗ്, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ തുടങ്ങി നിരവധി സമ്മാനങ്ങളും നേടാന്‍ ഓണക്കാല ഷോപ്പിംഗിലൂടെ സാധിക്കും. വിവിധ ബ്രാന്‍ഡുകളുടെ വസ്ത്രശേഖരവുമായി ലുലു ഫാഷന്‍ സ്റ്റോറിലും ഓണം സെയില്‍ തുടങ്ങി. കോഴിക്കോട് ലുലുമാളില്‍ സൗഭാഗ്യോത്സവത്തിന്റെ വിളംബരാഘോഷം സംഘടിപ്പിച്ചു. കോഴിക്കോട് ലുലു റീജണല്‍ ഡയറക്ടര്‍ ഷെരീഫ് മാട്ടില്‍, റീജണല്‍ മാനേജര്‍ ഷെരീഫ് സെയ്ദു, മാള്‍ മാനേജര്‍ അരുണ്‍ദാസ്, ബയിംഗ് മാനേജര്‍ പ്രദീപ് എന്നിവര്‍ പങ്കെടുത്തു.