Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SouthKoreanAmbassador

യുക്രെയ്നിലെ ദക്ഷിണകൊറിയൻ അംബാസഡറെ പിൻവലിച്ചു

സീ​​​യൂ​​​ൾ: ​​​പി​​​ടി​​​യി​​​ലാ​​​യ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സൈ​​​നി​​​ക​​​രു​​​ടെ കൈ​​​മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യു​​​ക്രെ​​​യ്നും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യ്ക്കും ഇ​​​ട​​​യി​​​ൽ ന​​​യ​​​ത​​​ന്ത്ര ​​​ഭി​​​ന്ന​​​ത രൂ​​​ക്ഷം. യു​​​ക്രെ​​​യ്നി​​​ലെ അം​​​ബാ​​​സ​​​ഡ​​​റെ പ​​​ൻ​​​വ​​​ലി​​​ക്കു​​​മെ​​​ന്ന് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു.

റ​​​ഷ്യ​​​ക്കു​​​വേ​​​ണ്ടി യു​​​ദ്ധം ചെ​​​യ്യ​​​വേ പി​​​ടി​​​യി​​​ലാ​​​യ ര​​​ണ്ട് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഭ​​​ട​​​ന്മാ​​​രെ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യ്ക്കു കൈ​​​മാ​​​റി​​​യ വി​​​വ​​​രം യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി ക​​​ഴി​​​ഞ്ഞ​​​മാ​​​സം പ​​​ര​​​സ്യ​​​മാ​​​ക്കി​​​യ​​​താ​​​ണു പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്കം.

കൈ​​​മാ​​​റ്റം ര​​​ഹ​​​സ്യ​​​മാ​​​ക്കി വ​​​യ്ക്ക​​​ണ​​​മെ​​​ന്ന ക​​​രാ​​​ർ യു​​​ക്രെ​​​യ്ൻ ലം​​​ഘി​​​ച്ച​​​താ​​​യി ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ ആ​​​രോ​​​പി​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​ത്ത​​​രം ക​​​രാ​​​ർ നി​​​ല​​​വി​​​ലി​​​ല്ലെ​​​ന്നാ​​ണു യു​​​ക്രെ​​​യ്ന്‍റെ മ​​​റു​​​പ​​​ടി.

വി​​​ഷ​​​യ​​​ത്തി​​​ൽ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി, യു​​​ക്രെ​​​യ്ൻ വി​​​ദേ​​​ശ​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി​​​യെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ​​​രാ​​​തി അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ യു​​​ക്രെ​​​യ്ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ക്ഷ​​​മ​​​ചോ​​​ദി​​​ച്ചു​​​വെ​​​ന്ന് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ൽ, വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ക്ഷ​​​മ ചോ​​​ദി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് യു​​​ക്രെ​​യ്​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ബു​​​ധ​​​നാ​​​ഴ്ച അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​താ​​​ണ് അം​​​ബാ​​​സ​​​ഡ​​​റെ പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്.

ഇ​​​തി​​​നി​​​ടെ, ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലേ​​​ക്കു പോ​​​കാ​​​നാ​​​ണു താ​​​ത്പ​​​ര്യ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സൈ​​​നി​​​ക​​​ർ പ്രാ​​​ദേ​​​ശി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​യു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടും പു​​​റ​​​ത്തു​​​വ​​​രി​​​ക​​​യു​​​ണ്ടാ​​​യി.

Latest News

Corehub Up