Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SouthsideFestival

Europe

ക​ന​ത്ത ഇ​ടി​മി​ന്ന​ലും കൊ​ടു​ങ്കാ​റ്റും; ജ​ർ​മ​നി​യി​ലെ പ്ര​ശ​സ്ത​മാ​യ "സൗ​ത്ത് സൈ​ഡ്' മ്യൂ​സി​ക് ഫെ​സ്റ്റി​വ​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു

 

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ബാ​ഡ​ൻ-​വ്യൂ​ർ​ട്ടെം​ബെ​ർ​ഗ് സം​സ്ഥാ​ന​ത്തി​ലെ നൊ​യ്ഹാ​സ​ൻ ഒ​ബ് എ​ക്കി​ൽ ന​ട​ക്കു​ന്ന പ്ര​ശ​സ്ത​മാ​യ "സൗ​ത്ത് സൈ​ഡ്' മ്യൂ​സി​ക് ഫെ​സ്റ്റി​വ​ൽ മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് താ​ത്കാലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.

രാ​ജ്യ​ത്ത് തു​ട​രു​ന്ന ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗ​ത്തി​ന് പി​ന്നാ​ലെ ശ​ക്ത​മാ​യ കാ​റ്റും ഇ​ടി​മി​ന്ന​ലും നാ​ശം വി​ത​ച്ചു തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം ആ​രം​ഭി​ച്ച ഈ ​മെ​ഗാ സം​ഗീ​തോ​ത്സ​വം സു​ര​ക്ഷ മു​ൻ​നി​ർ​ത്തി സം​ഘാ​ട​ക​ർ​ക്ക് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ക്കേ​ണ്ടി വ​ന്ന​ത്.

ലൈ​വ് ഷോ​യ്ക്കി​ടെ അ​ടി​യ​ന്തി​ര സൈ​റ​ണു​ക​ൾ; പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച പ​രി​പാ​ടി​ക​ൾ

വേ​ദി​യി​ൽ ലൈ​വ് പ്ര​ക​ട​ന​ങ്ങ​ൾ ത​ത്സ​മ​യം ന​ട​ന്നു കൊ​ണ്ടി​രി​ക്കെ​യാ​ണ് ക​ന​ത്ത മ​ഴ​യും ആ​ലി​പ്പ​ഴ വ​ർ​ഷ​വും കൊ​ടു​ങ്കാ​റ്റു​മു​ണ്ടാ​കു​മെ​ന്ന ഔ​ദ്യോ​ഗി​ക കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് എ​ത്തി​യ​ത്. ഇ​തോ​ടെ ഫെ​സ്റ്റി​വ​ൽ ഗ്രൗ​ണ്ടി​ൽ അ​ടി​യ​ന്തി​ര സൈ​റ​ണു​ക​ൾ മു​ഴ​ങ്ങി.

പ്ര​ശ​സ്ത ബാ​ൻ​ഡാ​യ "എ ​ഡേ ടു ​റി​മം​ബ​ർ' ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ രാ​ത്രി ഏഴോ​ടെ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു. കാ​ലാ​വ​സ്ഥ ഒ​ന്നു ശാ​ന്ത​മാ​യ​തി​നെ തു​ട​ർ​ന്ന് രാ​ത്രി 10ന് പ​രി​പാ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ചു​വെ​ങ്കി​ലും മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചി​രു​ന്ന മി​ക്ക പ്ര​ക​ട​ന​ങ്ങ​ളും പൂ​ർണ​മാ​യി റ​ദ്ദാ​ക്കി​യ​ത് ആ​രാ​ധ​ക​രെ ഏ​റെ നി​രാ​ശ​രാ​ക്കി.

കാ​റു​ക​ൾ അ​ഭ​യ​കേ​ന്ദ്ര​മാ​ക്കി അ​റു​പ​തി​നാ​യി​ര​ത്തോ​ളം കാ​ണി​ക​ൾ

സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി ഫെ​സ്റ്റി​വ​ൽ ഗ്രൗ​ണ്ടി​ൽ ത​ടി​ച്ചു​കൂ​ടി​യ അ​റു​പ​തി​നാ​യി​ര​ത്തോ​ളം വ​രു​ന്ന കാ​ണി​ക​ളോ​ട് ഉ​ട​ന​ടി സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ സം​ഘാ​ട​ക​രും കോ​ൺ​സ്റ്റ​ൻ​സ് (Constance) പോ​ലീ​സും ക​ർ​ശ​ന നി​ർ​ദേശം ന​ൽ​കി. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളേ​ക്കാ​ൾ സു​ര​ക്ഷി​തം കാ​റു​ക​ളാ​ണെ​ന്ന​തി​നാ​ലാ​ണ് ഈ ​അ​ടി​യ​ന്തി​ര നീ​ക്കം ന​ട​ത്തി​യ​ത്.

വാ​ഹ​ന​മി​ല്ലാ​ത്ത സു​ഹൃ​ത്തു​ക്ക​ളെ​യും മ​റ്റ് സ​ന്ദ​ർ​ശ​ക​രെ​യും കാ​റു​ക​ളു​ള്ള​വ​ർ സ​ഹാ​യി​ക്ക​ണ​മെ​ന്നും, ത​ങ്ങ​ളു​ടെ വ​ണ്ടി​ക​ളി​ൽ ഒ​ഴി​ഞ്ഞ സീ​റ്റു​ക​ളു​ണ്ടെ​ങ്കി​ൽ "വാ​ണിം​ഗ് ലൈ​റ്റു​ക​ൾ' (Hazard Lights) തെ​ളി​യി​ച്ച് അ​ത് മ​റ്റു​ള്ള​വ​ർ​ക്ക് മ​ന​സ്സി​ലാ​ക്കി കൊ​ടു​ക്ക​ണ​മെ​ന്നും സം​ഘാ​ട​ക​ർ മാ​തൃ​കാ​പ​ര​മാ​യ അ​ഭ്യ​ർ​ഥ​ന​യും ന​ട​ത്തി​യി​രു​ന്നു.

ക​ടു​ത്ത ചൂ​ടി​ന് പി​ന്നാ​ലെ വി​ല്ല​നാ​യി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജ​ർ​മ​നി​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട 35 ഡി​ഗ്രി​ക്ക് മു​ക​ളി​ലു​ള്ള ക​ടു​ത്ത ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സൗ​ജ​ന്യ കു​ടി​വെ​ള്ള​വും ത​ണ​ലു​ക​ളും ഒ​രു​ക്കി ഫെ​സ്റ്റി​വ​ൽ മൂ​ഡ് ആ​സ്വ​ദി​ച്ചി​രു​ന്ന സം​ഗീ​ത​പ്രേ​മി​ക​ൾ​ക്ക് പെ​ട്ടെ​ന്നു​ണ്ടാ​യ ഈ ​കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം വ​ലി​യ തി​രി​ച്ച​ടി​യാ​യി.

നി​ല​വി​ൽ കാ​ലാ​വ​സ്ഥ ശാ​ന്ത​മാ​യ​തോ​ടെ ഫെ​സ്റ്റി​വ​ൽ പു​ന​രാ​രം​ഭി​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച ഈ ​സം​ഗീ​തോ​ത്സ​വം ഞാ​യ​റാ​ഴ്ച​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

Latest News

Corehub Up