Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spa Rape

സ്പാ പീഡനക്കേസ്; പരിശോധന നടത്തി അ​ന്വേ​ഷ​ണ​ സം​ഘം 

കോ​വ​ളം: കോ​വ​ള​ത്തെ വി​വി​ധ സ്പാ​ക​ളി​ൽ പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഇ​നി​യും അ​റ​സ്റ്റി​ലാ​വാ​ൻ സാ​ധ്യ​ത. കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം വെ​ള്ളി​യാ​ഴ്ച റെ​യ്ഡ് ന​ട​ത്തി. കോ​വ​ളം, പൂ​വാ​ർ, ചൊ​വ്വ​ര, ച​പ്പാ​ത്ത് അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ലെ സ്പാ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ്‌ റെ​യ്ഡ് ന​ട​ത്തി​യ​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി രേ​ഖ​ക​ളും എ​സ്ഐ​ടി പി​ടി​ച്ചെ​ടു​ത്തു. നി​ല​വി​ൽ ര​ണ്ട് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രും ര​ണ്ട് സ്പാ ​ന​ട​ത്തി​പ്പു​കാ​രും കു​ട്ടി​യെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കോ​വ​ള​ത്ത് എ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച ഇ​ട​നി​ല​ക്കാ​രി​യും കു​ട്ടി​യു​ടെ അ​മ്മ​യു​ടെ ഇ​ള​യ സ​ഹോ​ദ​രി​യും അ​വ​രു​ടെ ഭ​ർ​ത്താ​വും ഉ​ൾ​പ്പെ​ട്ട ഏ​ഴു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ ര​ണ്ടാം പ്ര​തി​യാ​യ തെ​ല​ങ്കാ​ന സ്വ​ദേ​ശി ജെ​ല്ലാ ഗോ​പി​യെ​യാ​ണ്‌ (42) ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കോ​വ​ള​ത്തും ചൊ​വ്വ​ര ച​പ്പാ​ത്തി​ലു​മു​ള്ള സ്പാ​ക​ളി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്ത​ത്.

കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ കോ​വ​ളം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്‌​സോ കേ​സി​ൽ മ​നു​ഷ്യ​ക്ക​ട​ത്ത് അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളും ചേ​ർ​ത്തി​ട്ടു​ണ്ട്. ഈ ​കേ​സി​ലെ ബാ​ക്കി പ്ര​തി​ക​ളെ ന​വം​ബ​ർ അ​ഞ്ചി​നു​ള്ളി​ൽ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. തു​ട​ർ​ന്നാ​വും ത​മി​ഴ്‌​നാ​ട്ടി​ലെ വ​ണ്ട​ല്ലൂ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള പോ​ക്‌​സോ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നും അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​റു​മാ​യ എ​സ്. ച​ന്ദ്ര​കു​മാ​ർ പ​റ​ഞ്ഞു.

Latest News

Corehub Up