കുണ്ടറ : ഐഎസ്ആര്‍ഒയുടെ ശാസ്ത്ര ബസ് സ്പേസ് ഓണ്‍ വീല്‍സ് ഇളമ്പള്ളൂര്‍ എസ്എന്‍എസ് എംഎച്ച് എസ്എസില്‍ പ്രദര്‍ശനം നടത്തി.
ചന്ദ്രയാന്‍, മംഗള്യാന് ആദിത്യ എല്‍, ഗഗന്യാന് ദൗത്യങ്ങളുടെ മാതൃകകളും പ്രദര്‍ശിപ്പിച്ചു. എംജി യൂണിവേഴ്സിറ്റി മുന്‍ റിസര്‍ച്ച് സ്കോളര്‍ റോഷിന് എം. നായര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുധീര്‍ തടത്തില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ബി. അനില്‍കുമാര്‍, പ്രധാന അധ്യാപകന് ആര്. മനു, സയന്‍സ് ക്ലബ് കണ്‍വീനര്‍ രശ്മി എസ്. കൃഷ്ണന്, എസ്ആര്‍ജി കണ്‍വീനര്‍ എസ്.ജയലക്ഷ്മി അധ്യാപകരയ രാജലക്ഷ്മി, അഞ്ചു, ശ്രീകാന്ത് എന്നിവര്‍ പ്രസംഗിച്ചു.