ഓയൂര്‍: വെളിയം ഗവ. വെല്‍ഫെയര്‍ യുപി സ്കൂളില്‍ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനാചരണം നടന്നു. വിദ്യാര്‍ഥികളില്‍ ബഹിരാകാശ ശാസ്ത്രത്തോടുള്ള താത്പര്യം വളര്‍ത്തുന്നതിനായി സ്പേസ് കോര്‍ണര്‍ ഒരുക്കി.
വിദ്യാലയത്തില്‍ നിര്‍മിച്ച ഭീമന് ചന്ദ്രന്റെ മാതൃക, സൗരയൂഥ മാതൃകകള്‍, റോക്കറ്റിന്റെ മാതൃക, വിദ്യാര്‍ഥികള്‍ തയാറാക്കിയ വിവിധ ബഹിരാകാശ ശാസ്ത്ര പ്രദര്‍ശനങ്ങള്‍ എന്നിവ സ്പേസ് കോര്ണറിന്റെ പ്രധാന ആകര്‍ഷണങ്ങളായി.
പ്രത്യേക അസംബ്ലി, ചാന്ദ്രദിന സന്ദേശം, ചാര്ട്ട്പോസ്റ്റര് പ്രദര്‍ശനം, ക്വിസ് മത്സരം എന്നിവ നടന്നു.
പരിപാടിയില്‍ പ്രധാനാധ്യാപിക ഷീബ ജി. കോശി, പിടിഎ പ്രസിഡന്റ് ആര്. സന്തോഷ്, വൈസ് പ്രസിഡന്റ് മനുകുമാര്‍, എസ്എംസി ചെയര്മാന് അരുണ്‍രാജ്, പിടിഎ അംഗങ്ങള്‍, ശാസ്ത്ര ക്ലബ് കണ്‍വീനര്‍ കെ.എസ്. അനു, ദിവ്യ, രജനി, അഞ്ജു റാണി, ചിത്ര തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.