x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ന്ദ്ര​ദി​ന​ത്തി​ല്‍ ബ​ഹി​രാ​കാ​ശ​മൊ​രു​ക്കി വെ​ളി​യം ഗ​വ. യു​പി സ്‌​കൂ​ള്‍

വെബ് ഡെസ്ക്
Published: July 29, 2026 11:12 PM IST | Updated: July 29, 2026 11:12 PM IST

വെ​ളി​യം ഗ​വ.​യു​പി സ്‌​കൂ​ള്‍ ഒ​രു​ക്കി​യ സ്‌​പേ​സ് കോ​ര്‍​ണ​ര്‍.

ഓ​യൂ​ര്‍: വെ​ളി​യം ഗ​വ. വെ​ല്‍​ഫെ​യ​ര്‍ യു​പി സ്‌​കൂ​ളി​ല്‍ ശാ​സ്ത്ര ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചാ​ന്ദ്ര​ദി​നാ​ച​ര​ണം ന​ട​ന്നു. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ത്തോ​ടു​ള്ള താ​ത്പ​ര്യം വ​ള​ര്‍​ത്തു​ന്ന​തി​നാ​യി സ്‌​പേ​സ് കോ​ര്‍​ണ​ര്‍ ഒ​രു​ക്കി.

വി​ദ്യാ​ല​യ​ത്തി​ല്‍ നി​ര്‍​മി​ച്ച ഭീ​മ​ന്‍ ച​ന്ദ്ര​ന്‍റെ മാ​തൃ​ക, സൗ​ര​യൂ​ഥ മാ​തൃ​ക​ക​ള്‍, റോ​ക്ക​റ്റി​ന്‍റെ മാ​തൃ​ക, വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​യാ​റാ​ക്കി​യ വി​വി​ധ ബ​ഹി​രാ​കാ​ശ ശാ​സ്ത്ര പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ എ​ന്നി​വ സ്‌​പേ​സ് കോ​ര്‍​ണ​റി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ളാ​യി.

പ്ര​ത്യേ​ക അ​സം​ബ്ലി, ചാ​ന്ദ്ര​ദി​ന സ​ന്ദേ​ശം, ചാ​ര്‍​ട്ട്‌​പോ​സ്റ്റ​ര്‍ പ്ര​ദ​ര്‍​ശ​നം, ക്വി​സ് മ​ത്സ​രം എ​ന്നി​വ ന​ട​ന്നു.

പ​രി​പാ​ടി​യി​ല്‍ പ്ര​ധാ​നാ​ധ്യാ​പി​ക ഷീ​ബ ജി. ​കോ​ശി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ര്‍. സ​ന്തോ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നു​കു​മാ​ര്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ അ​രു​ണ്‍​രാ​ജ്, പി​ടി​എ അം​ഗ​ങ്ങ​ള്‍, ശാ​സ്ത്ര ക്ല​ബ് ക​ണ്‍​വീ​ന​ര്‍ കെ.​എ​സ്. അ​നു, ദി​വ്യ, ര​ജ​നി, അ​ഞ്ജു റാ​ണി, ചി​ത്ര ത​മ്പി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : Nattuvishesham Districtnews Space-Themed

Recent News

Corehub Up