x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീ​ഴി​ല്ലം-മാ​നാ​റി റോ​ഡ് ത​ക​ര്‍​ന്ന് ത​രി​പ്പ​ണം

വെബ് ഡെസ്ക്
Published: July 30, 2026 02:08 AM IST | Updated: July 30, 2026 02:08 AM IST

ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​യ കീ​ഴി​ല്ലം-മാ​നാ​റി റോ​ഡ്.

മൂ​വാ​റ്റു​പു​ഴ: കീ​ഴി​ല്ലം - മാ​നാ​റി റോ​ഡ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന് ത​രി​പ്പ​ണ​മാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്ര ദു​രി​ത​പൂ​ര്‍​ണം. റോ​ഡി​ലെ കു​ഴി​ക​ളി​ല്‍ മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ കാ​ല്‍​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യി. വ​ര്‍​ഷ​ങ്ങ​ളാ​യി യാ​തൊ​രു​വി​ധ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്താ​ത്ത​താ​ണ് റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണം. ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ലും ടാ​റിം​ഗ് പൂ​ര്‍​ണ​മാ​യും ഇ​ള​കി​മാ​റി വ​ലി​യ കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി.

റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച കാ​ര​ണം ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഈ ​ഭാ​ഗ​ത്തേ​ക്ക് വ​രാ​ന്‍ മ​ടി​ക്കു​ന്നെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. കി​ഴി​ല്ലം -മാ​നാ​റി റോ​ഡി​ന് നാ​ലു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണു​ള്ള​ത്. ഇ​തി​ല്‍ രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലു​ള്ള ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലാ​ണ്.

പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലൂ​ടെ​യു​ള്ള ര​ണ്ടു കി​ലോ​മീ​റ്റ​ർ പ​ഞ്ചാ​യ​ത്ത് റോ​ഡാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഭാ​ഗം ന​ല്ല റോ​ഡാ​യി കി​ട​ക്കു​മ്പോ​ള്‍ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള ഭാ​ഗ​മാ​ണ് ത​ക​ര്‍​ന്നി​രി​ക്കു​ന്ന​ത്. കീ​ഴി​ല്ലം സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​ക്കൂ​ള്‍, ആ​റ​ളി​കാ​വ്, ത്രി​വേ​ണി പ​ള്ളി എ​ന്ന​ിവി​ട​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന റോ​ഡ് കൂ​ടി​യാ​ണി​ത്.
പ​ല​ത​വ​ണ പ​രാ​തി ന​ല്‍​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

Tags : Road dilapidated NattuVishasham DistrictNews

Recent News

Corehub Up