x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ൽ ഒ​രു മാ​സ​ത്തി​നി​ടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​ത് ഒ​ന്പ​തു​പേ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 30, 2026 02:50 AM IST | Updated: July 30, 2026 02:50 AM IST

പ്രതീകാത്മക ചിത്രം

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​മ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്നി​ല്ല. ഒ​രു മാ​സ​ത്തി​നി​ടെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​യി ഒ​ന്പ​തു ജീ​വ​നു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ​വ​രും നി​ര​വ​ധി​യാ​ണ്. ഇ​ന്ന​ലെ പാ​ലോ​ട്ടു​പ​ള്ളി​യി​ൽ കാ​ർ വൈ​ദ്യ​ത തൂ​ണി​ലി​ടി​ച്ചു മ​റി​ഞ്ഞ് സാ​യ​ന്ത് രാ​ജ​ൻ എ​ന്ന യു​വാ​വ് മ​രി​ച്ച​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ അ​പ​ക​ടം. ഇ​ക്ക​ഴി​ഞ്ഞ ഒ​ന്നി​ന് ഉ​ളി​യി​ൽ കൂ​ര​ൻ​മു​ക്കി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ളാ​രി സ്വ​ദേ​ശി​ക​ളാ​യ അ​ച്ഛ​നും മ​ക​നും മ​രി​ച്ചി​രു​ന്നു. 10ന് ​രാ​ത്രി കൂ​ടാ​ളി കും​ഭ​ത്ത് കാ​ർ മ​ര​ത്തി​ലി​ടി​ച്ച് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ക​ല്യാ​ണ​ത്തി​ന് വ​രി​ക​യാ​യി​രു​ന്നു അ​ഞ്ചു യു​വാ​ക്ക​ൾ മ​രി​ച്ചു.

11ന് ​കാ​ഞ്ഞി​രോ​ട് ഓ​ട്ടോ​യി​ൽ കാ​റി​ടി​ച്ച് ഇ​രി​ട്ടി സ്വ​ദേ​ശി​യും മ​രി​ച്ചു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് എ​ട​യ​ന്നൂ​രി​ൽ സ്‌​കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച് അ​മ്മ​യും ര​ണ്ടു മ​ക്ക​ൾ​ക്കും മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ സ്‌​കൂ​ട്ട​റി​ൽ ബ​സി​ടി​ച്ച് അ​ധ്യാ​പി​ക​യും മ​രി​ച്ചി​രു​ന്നു.

അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ്, ആ​ർ​ടി​ഒ, പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി ക​ഴി​ഞ്ഞ ദി​വ​സം കൂ​ര​ൻ​മു​ക്ക്, ന​ര​യ​ൻ​പാ​റ മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കും​ഭ​ത്ത് അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ലം നാ​റ്റ്പാ​ക് വി​ദ​ഗ്ധ സം​ഘ​വും സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത​യും അ​ശ്ര​ദ്ധ​യും റോ​ഡി​ലെ വ​ള​വു​ക​ളും വെ​ള്ള​ക്കെ​ട്ടു​ക​ളും അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു​ണ്ട്. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ വ​ള​വു​ക​ൾ നി​വ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

ക​ണ്ണീ​ര​ണി​ഞ്ഞ് ശ​ങ്ക​ര​നെ​ല്ലൂ​ർ ഗ്രാ​മം


സായന്തിന്‍റെ വി​യോ​ഗ​ത്തി​ൽ ക​ണ്ണീ​ര​ണി​ഞ്ഞ് മാ​ങ്ങാ​ട്ടി​ടം ശ​ങ്ക​ര​നെ​ല്ലൂ​ർ ഗ്രാ​മം. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ അ​മ്മ ഒ.​സി.​ബി​ന്ദു​വി​നെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കാ​നാ​യി ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ക്കി​യ ശേ​ഷം ഇ​രി​ട്ടി​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ പോ​യി കൂ​ത്തു​പ​റ​ന്പി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട് സാ​യ​ന്ത് രാ​ജ് മ​രി​ച്ച​ത്. ബി​ന്ദു-​ജ​യ​രാ​ജ് ദ​ന്പ​തി​ക​ളു​ടെ ഏ​ക​മ​ക​നാ​ണ് മ​രി​ച്ച സാ​യ​ന്ത്. നാ​ട്ടി​ലെ​ല്ലാ​വ​രു​മാ​യി പ്രാ​യ​ഭേ​ദ​മ​ന്യേ സൗ​ഹൃ​ദം സൂ​ക്ഷി​ച്ചി​രു​ന്ന സാ​യ​ന്ത് രാ​ജി​ന്‍റെ മ​ര​ണ വി​വ​ര​മ​റി​ഞ്ഞു​ണ്ടാ​യ ഞെ​ട്ടി​ൽ നി​ന്ന് ഇ​നി​യും ശ​ങ്ക​ര​നെ​ല്ലൂ​ർ ഗ്രാ​മം മു​ക്ത​മാ​യി​ട്ടി​ല്ല. മ​ര​ണ​വി​വ​ര​മ​റി​ഞ്ഞും ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ഴും സ​മൂ​ഹ​ത്തി​ന്‍റ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ർ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്ന ബി​ന്ദു​വി​നെ ഇ​ന്ന​ലെ രാ​വി​ലെ വ​രെ മ​ക​ന്‍റെ മ​ര​ണ വി​വ​രം അ​റി​യി​ച്ചി​രു​ന്നി​ല്ല. വാ​ഹ​നാ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റു എ​ന്നു​മാ​ത്ര​മാ​യി​രു​ന്നു അ​റി​യി​ച്ച​ത്. ഉ​ച്ച​യോ​ടെ​യാ​ണ് മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്. മ​ക​ന്‍റെ മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ് ബി​ന്ദു രാ​ത്രി​യോ​ടെ​യാ​ണ് തി​രി​ച്ചെ​ത്തി​യ​ത്.

Tags : road accidents NattuVishasham DistrictNews

Recent News

Corehub Up