അഗ്നിരക്ഷാനിലയം ആരംഭിക്കാൻ വാടകയ്ക്കെടുക്കാൻ തീരുമാനിച്ച കെട്ടിടം.
ശ്രീകണ്ഠപുരം: ബജറ്റിൽ പ്രഖ്യാപിച്ച ശ്രീകണ്ഠപുരം അഗ്നിരക്ഷാ നിലയം പഞ്ചാംമൂലയിൽ പ്രവർത്തനമാരംഭിക്കും. സ്വകാര്യ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്കെടുത്താണ് തുടക്കത്തിൽ അഗ്നിരക്ഷാ നിലയം പ്രവർത്തനമാരംഭിക്കുക. ഇതിനായി ശ്രീകണ്ഠപുരം-മലപ്പട്ടം റോഡരികിൽ അനുയോജ്യമായ കെട്ടിടം മുനിസിപാലിറ്റി കണ്ടെത്തിയിട്ടുണ്ടെന്ന് ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ പറഞ്ഞു.
സജീവ് ജോസഫ് എംഎൽഎയുടെയും നഗരസഭയുടെയും സജീവ ഇടപെടലിലിനെ തുടർന്നാണ് എത്രയും വേഗത്തിൽ അഗ്നിരക്ഷാ നിലയം പ്രവർത്തനം ആരംഭിക്കാൻ ധാരണയായത്. ജില്ലാ ഫയർ ഓഫീസർ സ്ഥലത്തെത്തി കെട്ടിടത്തിന്റെ സൗകര്യമുൾപ്പടെയുള്ളവ വിലയിരുത്തി. കൊട്ടൂർവയലിൽ നഗരസഭയുടെ സ്ഥലത്ത് കെട്ടിടം പണിത ശേഷം അഗ്നിരക്ഷാനിലയം ഇവിടേക്ക് മാറ്റുന്നതും ആലോചനയിലുണ്ട്. ഈ സ്ഥലം തരംമാറ്റിത്തരണമെന്ന് കാണിച്ച് മുനസിപാലിറ്റി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. സ്ഥലം തരം മാറ്റികിട്ടിയാൽ 30 സെന്റ് സ്ഥലം അഗ്നിരക്ഷാ സേനയ്ക്കും 10 സെന്റ് എക്സൈസ് ഓഫീസിനും കെട്ടിടം പണിയാൻ നൽകാമെന്നാണ് തീരുമാനം. നിലവിൽ ശ്രീകണ്ഠപുരം മേഖയിൽ തളിപ്പറന്പിൽ നിന്നുള്ള അഗ്നിരക്ഷാ സേനയുടെ സേവനമാണ് ഉപയോഗപ്പെടുത്തുന്നത്.
Tags : Fire Station NattuVishasham DistrictNews