ടേക്ക് ഓഫ് 26 മാത്യു ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
മൂവാറ്റുപുഴ : വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജ് സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ 2026-28 അധ്യയന വര്‍ഷത്തെ എംബിഎ 18-ാം ബാച്ചിന്റെ പ്രവേശനോത്സവമായ ടേക്ക് ഓഫ് 26 ഫ്രഷ് ടു ഹോം സഹസ്ഥാപകന്‍ മാത്യു ജോസഫ് ഉദ്ഘാടനം ചെയ്തു. ആധുനികകാലത്തെ മാനേജ്മെന്റ് വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ അഭിരുചിയും പാഷനും തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംരംഭകത്വത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ആഗോള വിപണിയില്‍ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ സാന്നിധ്യം ശക്തമാക്കുന്നതിനും യുവതലമുറ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കോളജ് മാനേജര്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.ഡോ. പോള്‍ പാറത്താഴം, പ്രിന്‍സിപ്പല്‍ ഡോ. നവീന്‍ ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ സോമി പി. മാത്യു, ഫാ. ജിനോ പുന്നമറ്റത്തില്‍, വകുപ്പ് മേധാവി ഡോ. ഷെല്ലി ജോസ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ബാച്ചിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.