x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷൈ​ജ റെ​ജി പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

വെബ് ഡെസ്ക്
Published: July 30, 2026 02:04 AM IST | Updated: July 30, 2026 02:04 AM IST

ഷൈജ റെജി

കോ​ല​ഞ്ചേ​രി: അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഷൈ​ജ റെ​ജി പ്ര​സി​ഡ​ന്‍റാ​യി. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം വോ​ട്ടെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് -ട്വ​ന്‍റി ട്വ​ന്‍റി സ്ഥാ​നാ​ർ​ഥി​ക​ൾ തു​ല്യ​ത വ​ന്ന​തോ​ടെ ടോ​സി​ലൂ​ടെ ട്വ​ന്‍റി-​ട്വ​ന്‍റി സ്ഥാ​നാ​ർ​ഥി പൂ​ജ ജോ​മോ​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

എ​ന്നാ​ൽ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ട് മു​ന്നേ പൂ​ജ ജോ​മോ​ൻ രാ​ജി വ​ച്ച് പി​ന്നീ​ട് കോ​ൺ​ഗ്ര​സി​ൽ അം​ഗ​ത്വ​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ൺ​ഗ്ര​സി​ന്‍റെ ജോ​ൺ ജോ​സ​ഫാ​ണ് ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​ത്.

ഷൈ​ജ റെ​ജി എ​തി​ർ​സ്ഥാ​നാ​ർ​ഥി എ​ലീ​സ​യ്ക്കെ​തി​രെ ആ​റി​നെ​തി​രെ ഏ​ഴ് വോ​ട്ടി​ന് വി​ജ​യി​ച്ചു. സി​പി​എം പി​ന്തു​ണ​യോ​ടെ ജ​യി​ച്ച ര​ണ്ട് പേ​രുടെ വോ​ട്ട് അ​സാ​ധു​വാ​യി.

Tags : Panchayat President

Recent News

Corehub Up