Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpainTravel

Kouthukam

ലാ ​ടൊ​മാ​റ്റി​ന സി​നി​മ​യി​ലെ​യ​ത്ര സു​ന്ദ​ര​മ​ല്ല; 'റി​യ​ൽ ഫേ​സ്' വെ​ളി​പ്പെ​ടു​ത്തി ഇ​ൻ​ഫ്ലു​വ​ൻ​സ​ർ

സ്‌​പെ​യി​നി​ലെ ബു​ന്യോ​ളി​ൽ ന​ട​ക്കു​ന്ന ലോ​ക​പ്ര​ശ​സ്ത​മാ​യ ലാ ​ടൊ​മാ​റ്റി​ന ഉ​ത്സ​വം സി​നി​മ​ക​ളി​ൽ കാ​ണു​ന്ന​ത്ര സു​ന്ദ​ര​മ​ല്ലെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ അ​നാ​ലി ഗു​പ്ത.

ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ജ​ന​പ്രി​യ​മാ​യ ഈ ​ആ​ഘോ​ഷം ശാ​രീ​രി​ക​മാ​യി ഏ​റെ ത​ള​ർ​ത്തു​ന്ന ഒ​ന്നാ​ണെ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വെ​ച്ച് അ​വ​ർ പ​റ​യു​ന്നു.

ഉ​ത്സ​വ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ചീ​ഞ്ഞ ത​ക്കാ​ളി​ക​ളു​ടെ ക​ഠി​ന​മാ​യ ദു​ർ​ഗ​ന്ധം അ​സ​ഹ​നീ​യ​മാ​ണെ​ന്നും, ക​ടു​ത്ത ജ​ന​ത്തി​ര​ക്കും ത​ള്ളി​ക്ക​യ​റ്റ​വും കാ​ര​ണം പ​ല​ർ​ക്കും ഛർ​ദ്ദി​ലും പ്ര​യാ​സ​ങ്ങ​ളും അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ടെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

മു​ക​ളി​ൽ നി​ന്നും വ​ശ​ങ്ങ​ളി​ൽ നി​ന്നും ഒ​രേ​സ​മ​യം വ​ലി​യ ത​ക്കാ​ളി​ക​ൾ വ​ന്ന​ടി​ക്കു​ന്ന​ത് വേ​ദ​ന​യു​ണ്ടാ​ക്കു​മെ​ന്നും, ഫോ​ണും മ​റ്റ് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

അ​തി​നാ​ൽ വ​ലി​യ തു​ക ചെ​ല​വ​ഴി​ച്ച് എ​ത്തു​ന്ന​തി​ന് മു​ൻ​പ് യ​ഥാ​ർ​ഥ സാ​ഹ​ച​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ത​യ്യാ​റെ​ടു​ക്ക​ണ​മെ​ന്നാ​ണ് അ​വ​രു​ടെ പ​ക്ഷം. നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ളും അ​നാ​ലി​യു​ടെ ഈ ​തു​റ​ന്നു​പ​റ​ച്ചി​ലി​നോ​ട് യോ​ജി​ച്ച് ത​ങ്ങ​ൾ​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up