ചാലക്കുടി: സ്പാരോസ് റിക്രിയേഷൻ ക്ലബ്ബിന്റെ കുടുംബസംഗമം നടത്തി. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പൗലോസ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സൻആലീസ് ഷിബു, സീനിയർ അംഗമായ സി. വി. ഫ്രാൻസിസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കൗൺസിലർ മരായ ഒ.എസ്. ചന്ദ്രൻ, അൽഫോൻസ ചാക്കോ, മുൻ കൗൺസിലർ ജോസ് പുല്ലൻ, സെക്രട്ടറി ടി.എസ്. തോമസ്, ട്രഷർ പോളി പുല്ലൻ എന്നിവർ പ്രസംഗിച്ചു.