Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Courts

യുഎപിഎ, എൻഡിപിഎസ് കേസുകൾക്കായി പ്രത്യേക കോടതികൾ വേണം: സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: യു​​​എ​​​പി​​​എ കേ​​​സു​​​ക​​​ളും മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ൻ​​​ഡി​​​പി​​​എ​​​സ് കേ​​​സു​​​ക​​​ളും കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​ക​​​ൾ സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നു നി​​​രീ​​​ക്ഷി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി.

കേ​​​സു​​​ക​​​ളു​​​ടെ വി​​​ചാ​​​ര​​​ണ നീ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ലും പ്ര​​​തി​​​ക​​​ൾ അ​​​നി​​​ശ്ചി​​​ത​​​മാ​​​യി ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യേ​​​ണ്ടി​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​വും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്, ജ​​​സ്റ്റീ​​​സ് ജോ​​​യ്മ​​​ല്യ ബാ​​​ഗ്ചി എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ചാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. കു​​​റ്റാ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഗൗ​​​ര​​​വ​​​ക​​​ര​​​മാ​​​ണെ​​​ങ്കി​​​ലും ത​​​ട​​​വു​​​കാ​​​രു​​​ടെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

നി​​​ല​​​വി​​​ൽ പ​​​ല കോ​​​ട​​​തി​​​ക​​​ളും ഒ​​​രേ​​​സ​​​മ​​​യം വി​​​വി​​​ധ ത​​​ര​​​ത്തി​​​ലു​​​ള്ള കേ​​​സു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​താ​​​ണ് വി​​​ചാ​​​ര​​​ണ വൈ​​​കാ​​​ൻ പ്ര​​​ധാ​​​ന കാ​​​ര​​​ണം.

അ​​​തി​​​നാ​​​ൽ പു​​​തു​​​താ​​​യി സ്ഥാ​​​പി​​​ക്കു​​​ന്ന കോ​​​ട​​​തി​​​ക​​​ൾ ഈ ​​​പ്ര​​​ത്യേ​​​ക കേ​​​സു​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​യി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും വി​​​ചാ​​​ര​​​ണ ആ​​​രം​​​ഭി​​​ച്ചാ​​​ൽ അ​​​തു ദി​​​വ​​​സേ​​​ന എ​​​ന്ന​​​നി​​​ല​​​യി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചു.

Latest News

Corehub Up