x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രിക്കേ​സു​ക​ള്‍ വർധിക്കുന്നു; അ​ഞ്ച് ജി​ല്ല​ക​ളി​ല്‍കൂടി പ്ര​ത്യേ​ക കോ​ട​തി വേ​ണം: ഹൈ​ക്കോ​ട​തി


Published: January 28, 2026 02:54 AM IST | Updated: January 28, 2026 02:54 AM IST

കൊ​​​ച്ചി: ല​​​ഹ​​​രിക്കേസു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ര്‍​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അ​​​ഞ്ചു ജി​​​ല്ല​​​ക​​​ളി​​​ല്‍കൂടി പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ല്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​നു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലെ കോ​​​ട​​​തി​​​ക​​​ള്‍ എ​​​ട്ടാ​​​ഴ്ച​​​യ്ക്ക​​​കം പ്ര​​​വ​​​ര്‍​ത്ത​​​ന​​സ​​​ജ്ജ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം നി​​​യ​​​മ​​​ സെ​​​ക്ര​​​ട്ട​​​റി​​​യെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തു​​​മെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് സി. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തി​​​നു പു​​​റ​​​മേ തൃ​​​ശൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം (മ​​​ഞ്ചേ​​​രി) ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​ക​​​ള്‍ ഉ​​​ട​​​ന്‍ സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​ത്.

ല​​​ഹ​​​രി​​​മ​​​രു​​​ന്ന് കേ​​​സു​​​ക​​​ള്‍​ക്കു മാ​​​ത്ര​​​മാ​​​യു​​​ള്ള കോ​​​ട​​​തി​​​ക​​​ള്‍ എ​​​ല്ലാ ജി​​​ല്ല​​​യിലും വേ​​​ണ​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി നേ​​​ര​​​ത്തേ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, കേ​​​ര​​​ള​​​ത്തി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് (വ​​​ട​​​ക​​​ര), ഇ​​​ടു​​​ക്കി (തൊ​​​ടു​​​പു​​​ഴ) ജി​​​ല്ല​​​ക​​​ളി​​​ല്‍ മാ​​​ത്ര​​​മാ​​ണു​ നി​​​ല​​​വി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത്.

സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ള്ള​​​തി​​​നാ​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളാ​​​ണ് ആ​​​ദ്യം പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​തെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ല്‍ കോ​​​ട​​​തി അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. കേ​​​സു​​​ക​​​ള്‍ കൂ​​​ടു​​​ത​​​ല്‍ തീ​​​ര്‍​പ്പാ​​​ക്കാ​​​നു​​​ള്ള തൃ​​​ശൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ള്‍​ക്കു​​​കൂ​​​ടി മു​​​ന്‍​ഗ​​​ണ​​​ന ന​​​ല്‍​കാ​​​ന്‍ തു​​​ട​​​ര്‍​ന്ന് നി​​​ര്‍​ദേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Tags : Drug cases Kerala High Court Special courts

Recent News

Corehub Up