Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpecialPosition

ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ന്ന​​​തു പ്ര​​​ത്യേ​​​ക പ​​​ദ​​​വി​​​യൊ​​​ന്നു​​​മ​​​ല്ല; പി​എ​സ്‌​സി ത​ട്ടി​പ്പിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി​​​യി​​​ൽ പ​​​രീ​​​ക്ഷാ ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ ക​​​ബ​​​ളി​​​പ്പി​​​ച്ചു​​​വെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്പോ​​​ൾ ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്ഐ​​​ടി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നു പ​​​റ​​​യാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം പി​​​എ​​​സ്‌​​​സി ചെ​​​യ​​​ർ​​​മാ​​​നോ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കോ ഇ​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി സ​​​തീ​​​ശ​​​ൻ. അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ പൊ​​​ലി​​​സ് നി​​​യ​​​മ​​​പ​​​ര​​​മാ​​​യ വ​​​ഴി തേ​​​ടും. പി​​​എ​​​സ്‌​​​സി ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ന്ന​​​തു പ്ര​​​ത്യേ​​​ക പ​​​ദ​​​വി​​​യൊ​​​ന്നു​​​മ​​​ല്ല.

അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നു പ​​​റ​​​യാ​​​നു​​​ള്ള പ്ര​​​ത്യേ​​​ക അ​​​ധി​​​കാ​​​ര​​​മൊ​​​ന്നും ആ​​​ർ​​​ക്കു​​​മി​​​ല്ല. എ​​​ല്ലാ​​​വ​​​രും പൗ​​​ര​​​ൻ​​​മാ​​​ര​​​ല്ലേ. എ​​​നി​​​ക്കെ​​​തി​​​രെ അ​​​ന്വേ​​​ഷ​​​ണം വ​​​ന്നാ​​​ൽ ഞാ​​​ൻ സ​​​ഹ​​​ക​​​രി​​​ക്ക​​​ണം. അ​​​ന്വേ​​​ഷ​​​ണം വ​​​ന്ന​​​പ്പോ​​​ൾ ഞ​​​ങ്ങ​​​ളെ​​​ല്ലാം സ​​​ഹ​​​ക​​​രി​​​ക്കു​​​ക​​​യും സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ക​​​യും ചെ​​​യ്ത​​​വ​​​രാ​​​ണ്. അ​​​തു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചേ മ​​​തി​​​യാ​​​കൂ. അ​​​തി​​​ൽ പൊ​​​ലി​​​സി​​​ന്‍റെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി കൊ​​​ടു​​​ത്തേ മ​​​തി​​​യാ​​​കൂ. രേ​​​ഖ​​​ക​​​ൾ കൊ​​​ടു​​​ക്ക​​​ണം. അ​​​ല്ലെ​​​ങ്കി​​​ൽ പൊ​​​ലി​​​സി​​​ന്‍റേ​​​താ​​​യ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ മാ​​​ർ​​​ഗം തേ​​​ടും.

പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ വി​​​ളി​​​ക്കു​​​ന്പോ​​​ൾ പി​​​എ​​​സ്‌​​​സി ചെ​​​യ​​​ർ​​​മാ​​​നു മാ​​​ത്രം എ​​​ന്ത് ഇ​​​ള​​​വാ​​​ണു​​​ള്ള​​​ത്? ഗു​​​രു​​​ത​​​ര​​​മാ​​​യ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്നെ​​​ന്ന ആ​​​രോ​​​പ​​​ണം വ​​​ന്ന​​​പ്പോ​​​ഴാ​​​ണ് അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. പൊ​​​ലി​​​സ് അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി ആ​​​ർ​​​ക്കും സ​​​ഹ​​​ക​​​രി​​​ക്കാ​​​തി​​​രി​​​ക്കാ​​​നാ​​​കി​​​ല്ല. നേ​​​രത്തേ ഇ​​​ഡി​​​യു​​​ടെ വ​​​ണ്ടി ത​​​ല്ലി​​​പ്പൊ​​​ളി​​​ച്ചി​​​ട്ട് എ​​​ന്താ​​​ണ് അ​​​വ​​​സാ​​​ന​​​മു​​​ണ്ടാ​​​യ​​​ത്. 18 റാ​​​ങ്ക് അ​​​ധ്യാ​​​പ​​​ക പ​​​ട്ടി​​​ക​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി ദീ​​​ർ​​​ഘി​​​പ്പി​​​ക്കാ​​​നു​​​ള്ള ശി​​​പാ​​​ർ​​​ശ പി​​​എ​​​സ്‌​​​സി തി​​​രി​​​ച്ച​​​യ​​​ച്ച​​​തു സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഡാ​ൻ​സ് വീ​ഡി​യോ നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ല്ല

മു​​​​ഖ്യ​​​​മ​​​​ന്ത്രി എ​​​​ന്ന നി​​​​ല​​​​യി​​​​ൽ താ​​​​നോ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സോ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ട​​​​ല്ല സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു താ​​​​ൻ ഡാ​​​​ൻ​​​​സ് ചെ​​​​യ്യു​​​​ന്ന എ​​​​ഐ വീ​​​​ഡി​​​​യോ നീ​​​​ക്കി​​​​യ​​​​തെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി.​​​​സ​​​​തീ​​​​ശ​​​​ൻ. അ​​​​തു ശ​​​​രി​​​​ക്കും എ​​​​ൻ​​​​ജോ​​​​യ് ചെ​​​​യ്യു​​​​ന്ന​​​​താ​​​​യി പ​​​​ര​​​​സ്യ​​​​മാ​​​​യി പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. അ​​​​ത്ര ന​​​​ന്നാ​​​​യി​​​​ട്ട് എ​​​​നി​​​​ക്ക് നൃ​​​​ത്തം ചെ​​​​യ്യാ​​​​ൻ പ​​​​റ്റു​​​​മോ എ​​​​ന്ന് എ​​​​നി​​​​ക്കു​​​​പോ​​​​ലും അ​​​​റി​​​​യി​​​​ല്ല. യാ​​​​ത്ര​​​​ചെ​​​​യ്യു​​​​ന്പോ​​​​ൾ അ​​​​തു ക​​​​ണ്ട് ആ​​​​സ്വ​​​​ദി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​ല്ലാ​​​​തെ ഒ​​​​രാ​​​​ൾ ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് പൊ​​​​ലി​​​​സ് അ​​​​തു നീ​​​​ക്കം ചെ​​​​യ്ത​​​​ത്. അ​​​​തി​​​​ൽ നി​​​​യ​​​​മ​​​​പ്ര​​​​ശ്ന​​​​മു​​​​ണ്ടെ​​​​ന്നാ​​​​ണ് പൊ​​​​ലി​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ജ​ന​ങ്ങ​ളു​ടെ ത​ല​യി​ൽ കെ​ട്ടി​വയ്ക്കുന്നു

തോൽവിയു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം പാ​​​വം എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍റെ​​​യും വോ​​​ട്ട് ചെ​​​യ്ത ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ത​​​ല​​​യ്ക്കു വ​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​പ്പെ​​​ട്ട​​​വ​​​ർ മു​​​ങ്ങി​​​യെ​​​ന്നു വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ പറഞ്ഞു.

തോ​​​റ്റ​​​തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ കാ​​​ര​​​ണം സി​​​പി​​​എം ഇ​​​നി​​​യും കാ​​​ണു​​​ന്നി​​​ല്ല. സി​​​പി​​​എം വി​​​പു​​​ലീ​​​കൃ​​​ത സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യി​​​ൽ യ​​​ഥാ​​​ർ​​​ഥ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ൾ ര​​​ക്ഷ​​​പ്പെ​​​ട്ടു നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഗോ​​​വി​​​ന്ദ​​​ന്‍റെ​​​യും ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ത​​​ല​​​യി​​​ൽ വ​​​ച്ചു ഉ​​​ത്ത​​​ര​​​വാ​​​ദ​​​പ്പെ​​​ട്ട​​​വ​​​ർ മു​​​ങ്ങു​​​ന്ന​​​തു കാ​​​ണു​​​ന്പോ​​​ൾ ചി​​​രി​​​യാ​​​ണ് വ​​​രു​​​ന്ന​​​തെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

Latest News

Corehub Up