Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpecialRecruitment

എസ്‌സി, എസ്‌ടി നിയമനങ്ങളിൽ ഉണ്ടാകുന്ന കുറവ് സ്പെഷൽ റിക്രൂട്ട്മെന്‍റിലൂടെ പരിഹരിക്കും: മുഖ്യമന്ത്രി

പ​​​റ​​​വൂ​​​ർ: എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​കു​​​ന്ന കു​​​റ​​​വ് സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ. എ​​​സ്‌​​​സി, എ​​​സ്ടി ആ​​​നു​​​പാ​​​തി​​​ക പ്രാ​​​തി​​​നി​​​ധ്യ പ്ര​​​ക്ഷോ​​​ഭ സ​​​മി​​​തി(​​​എ​​​പി​​​പി​​​എ​​​സ്) പ​​​റ​​​വൂ​​​രി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച അ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

കേ​​​ര​​​ള​​​ത്തി​​​ൽ സം​​​വ​​​ര​​​ണം അ​​​ട്ടി​​​മ​​​റി​​​ക്ക​​​പ്പെ​​​ടാ​​​ൻ കാ​​​ര​​​ണം പി​​​ൻ​​​വാ​​​തി​​​ൽ നി​​​യ​​​മ​​​ന​​​ങ്ങ​​​ളാ​​​ണ്.​​​ ഈ സ​​​ർ​​​ക്കാ​​​ർ അ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു കൂ​​​ട്ടു​​​നി​​​ൽ​​​ക്കി​​​ല്ല. പി​​​എ​​​സ്‌​​​സി വ​​​ഴി ന​​​ട​​​ക്കു​​​ന്ന നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ മൂ​​​ന്നു വ​​​ർ​​​ഷം കൂ​​​ടു​​​മ്പോ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കും. അ​​​തി​​​ൽ എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​കു​​​ന്ന കു​​​റ​​​വ് സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് വ​​​ഴി പ​​​രി​​​ഹ​​​രി​​​ക്കും.

എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​നു മാ​​​ത്ര​​​മാ​​​യി പ്ര​​​ത്യേ​​​ക ഭ​​​വ​​​ന​​​പ​​​ദ്ധ​​​തി സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ലൈ​​​ഫ് ഭ​​​വ​​​ന​​​പ​​​ദ്ധ​​​തി വ​​​ഴി ന​​​ൽ​​​കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന തു​​​ക പ്ര​​​ത്യേ​​​ക ഭ​​​വ​​​ന​​​പ​​​ദ്ധ​​​തി​​​യി​​​ൽ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​മം.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ബ​​​ജ​​​റ്റി​​​ൽ പ്ലാ​​​ൻ ഫ​​​ണ്ടി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​യി​​​ട്ടും പ​​​ട്ടി​​​ക​​​ജാ​​​തി-​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ഫ​​​ണ്ടി​​​ൽ കു​​​റ​​​വ് വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല. എ​​​ത്ര സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടാ​​​യാ​​​ലും വി​​​ദ്യാ​​​ഭ്യാ​​​സ ഗ്രാ​​​ന്‍റി​​​ല​​​ട​​​ക്കം എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​നു​​​ള്ള ഒ​​​രു ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളി​​​ലും കു​​​റ​​​വ് വ​​​രു​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​പി​​​പി​​​എ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ബി.​​​എ​​​സ്. മാ​​​വോ​​​ജി അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. മ​​​ന്ത്രി എ.​​​പി. അനിൽ​​​കു​​​മാ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​യായി. സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​ഡി. സു​​​രേ​​​ഷ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് അ​​​വ​​​കാ​​​ശ​​​പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ചു.

Latest News

Corehub Up