Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpecialRules

കേ​ര​ള വ​ന്യ​ജീ​വി സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി നി​യ​മം കേ​ന്ദ്രം ത​ള്ളി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ കേ​​​ര​​​ള വ​​​ന്യ ജീ​​​വി സം​​​ര​​​ക്ഷ​​​ണ ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മം കേ​​​ന്ദ്ര വ​​​നം -പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യം ത​​​ള്ളി.

ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ഷ്ട്ര​​​പ​​​തി​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​ത്തി​​​ന​​​യ​​​ച്ച ബി​​​ൽ രാ​​​ഷ്ട്ര​​​പ​​​തി ഭ​​​വ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം കേ​​​ന്ദ്ര വ​​​നം-പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​ത്തി​​​നും സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു .

ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​ടൂ​​​ർ പ്ര​​​കാ​​​ശി​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യി കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി കീ​​​ർ​​​ത്തി വ​​​ർ​​​ധൻ സിം​​​ഗാ​​​ണ് ബി​​​ല്ലി​​​ന് അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലെ​​​ന്ന കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത് .

കേ​​​ര​​​ളം ഉ​​​ൾ​​​പ്പെ​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് വ​​​ന്യ​​​ജി​​​വി ആ​​​ക്ര​​​മ​​​ണ സം​​​ഭ​​​വ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും വ​​​ന്യ​​​ജീ​​​വി​​​ക​​​ളെ പ​​​രി​​​പാ​​​ലി​​​ക്കു​​​ന്ന​​​തും വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തും പ്രാ​​​ഥ​​​മി​​​ക​​​മാ​​​യി അ​​​ത​​​ത് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നു​​​മാ​​​ണ് കേ​​​ന്ദ്ര​​​മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്.

1972ലെ ​​​വ​​​ന്യ​​​ജീ​​​വി (സം​​​ര​​​ക്ഷ​​​ണ) നി​​​യ​​​മ​​​ത്തി​​​ലെ ചി​​​ല വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ‘വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ (കേ​​​ര​​​ള ഭേ​​​ദ​​​ഗ​​​തി) ബി​​​ൽ, 2025’ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് ല​​​ഭി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​റി​​​യി​​​ച്ച കേ​​​ന്ദ്ര​​​മ​​​ന്ത്രി, എ​​​ന്നാ​​​ൽ നി​​​യ​​​മ​​​ത്തി​​​ലെ നി​​​ല​​​വി​​​ലു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ൾ മാ​​​റ്റം വ​​​രു​​​ത്തു​​​ന്ന​​​തി​​​ലു​​​ള്ള സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്നം മൂ​​​ലം അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് അ​​​റി​​​യി​​​ച്ച​​​ത്.

സം​​​സ്ഥാ​​​ന​​​ത്ത് വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന വ​​​ന്യ​​​ജി​​​വി ആ​​​ക്ര​​​മ​​​ണം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 1972-ലെ ​​​വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ബി​​​ൽ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ പാ​​​സാ​​​ക്കി​​​യ കാ​​​ര്യം കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടോ എ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ടൂ​​​ർ​​​ പ്ര​​​കാ​​​ശി​​​ന്‍റെ ചോ​​​ദ്യം.

വി​​​ഷ​​​യ​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് സാ​​​ഹ​​​ച​​​ര്യം അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നും ഒ​​​രു ദേ​​​ശീ​​​യ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി സം​​​സ്ഥാ​​​ന വ​​​നം മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ക്കാ​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും അ​​​ടൂ​​​ർ ​​​പ്ര​​​കാ​​​ശ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up