Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Specialty Services

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സ്പെ​ഷാ​ലി​റ്റി സേ​വ​നം ഇനി 24 മണിക്കൂർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ ജി​​​ല്ലാ, ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റും സ്പെ​​​ഷ​​​ലി​​​സ്റ്റ് ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സേ​​​വ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​രും ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യും ത​​​മ്മി​​​ൽ ധാ​​​ര​​​ണ. ഓ​​​ർ​​​ത്തോ, ഗൈ​​​ന​​​ക്കോ​​​ള​​​ജി, പീ​​​ഡി​​​യാ​​​ട്രി​​​ക്സ്, ജ​​​ന​​​റ​​​ൽ മെ​​​ഡി​​​സി​​​ൻ, സ​​​ർ​​​ജ​​​റി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ രാ​​​വി​​​ലെ എ​​​ട്ടു​​​മു​​​ത​​​ൽ രാ​​​ത്രി എ​​​ട്ടു​​​വ​​​രെ മു​​​ഴു​​​വ​​​ൻ സ​​​മ​​​യ​​​വും ഒ​​​രു സ്പെ​​​ഷ​​​ലി​​​സ്റ്റ് ഡോ​​​ക്ട​​​റു​​​ടെ സേ​​​വ​​​ന​​​മു​​​ണ്ടാ​​​കും.

രാ​​​ത്രി എ​​​ട്ടുമു​​​ത​​​ൽ ഓ​​​ണ്‍ കോ​​​ൾ ഡ്യൂ​​​ട്ടി​​​യി​​​ൽ സ്പെ​​​ഷ​​​ലി​​​സ്റ്റ് സേ​​​വ​​​നം ഉ​​​റ​​​പ്പാ​​​ക്കാ​​​നും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​നും സ​​​ർ​​​ക്കാ​​​ർ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ കെ​​​ജി​​​എം​​​ഒ​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ധാ​​​ര​​​ണ​​​യി​​​ലാ​​​യി.

സ്പെ​​​ഷാ​​​ലി​​​റ്റി ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ ഒ​​​ഴി​​​വു​​​ക​​​ൾ നി​​​ക​​​ത്താ​​​മെ​​​ന്നും പ്ര​​​മോ​​​ഷ​​​ൻ ന​​​ട​​​പ​​​ടി വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പു ന​​​ൽ​​​കി. കെ​​​ജി​​​എം​​​ഒ​​​എ​​​യു​​​ടെ എ​​​തി​​​ർ​​​പ്പി​​​ൽ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി പ​​​ര​​​സ്യ​​​മാ​​​യി അ​​​തൃ​​​പ്തി​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

സം​​​സ്ഥാ​​​ന​​​ത്തെ ജി​​​ല്ല, ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റും സ്പെ​​​ഷ​​​ലി​​​സ്റ്റ് ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സേ​​​വ​​​നം ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലെ​​​ന്നു മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി കൂ​​​ടു​​​ത​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​ജി​​​എം​​​ഒ​​​എ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ക്കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ക്കാ​​​മെ​​​ന്നു മ​​​ന്ത്രി​​​യും അ​​​റി​​​യി​​​ച്ചു.

ആ​​​വ​​​ശ്യ​​​ത്തി​​​ന് ഡോ​​​ക്ട​​​ർ​​​മാ​​​ർ സം​​​വി​​​ധാ​​​ന​​​ത്തി​​​ന് അ​​​ക​​​ത്തുത​​​ന്നെ​​​യു​​​ണ്ടെ​​​ന്നും പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽനി​​​ന്ന് സ്പെ​​​ഷ​​​ലി​​​സ്റ്റു​​​മാ​​​രെ വി​​​ന്യ​​​സി​​​ച്ചു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട്. പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് സ്പെ​​​ഷ​​​ലി​​​സ്റ്റ് ഡോ​​​ക്ട​​​ർ​​​മാ​​​രെ പു​​​ന​​​ർ​​​വി​​​ന്യ​​​സി​​​ക്കു​​​ന്പോ​​​ൾ അ​​​വ​​​രോ​​​ട് സ​​​മ്മ​​​തം ചോ​​​ദി​​​ക്കും.പു​​​ന​​​ർ​​​വി​​​ന്യ​​​സി​​​ക്കു​​​ന്ന സ്പെ​​​ഷ​​​ലി​​​സ്റ്റു​​​മാ​​​ർ​​​ക്കു പ​​​ക​​​രം പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സേ​​​വ​​​നം ഉ​​​റ​​​പ്പാ​​​ക്കും.

പു​​​ന​​​ർ​​​വി​​​ന്യ​​​സി​​​ക്കു​​​ന്ന സ്പെ​​​ഷ​​​ലി​​​സ്റ്റു​​​ക​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക അ​​​ല​​​വ​​​ൻ​​​സ് വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. പ്ര​​​ശ്നപ​​​രി​​​ഹാ​​​ര​​​മാ​​​യ​​​തോ​​​ടെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ പു​​​ന​​​ലൂ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ​​​ദ്ധ​​​തി തു​​​ട​​​ങ്ങും.

Latest News

Corehub Up