Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Speech

'ഞാ​ന്‍ സി​എം ആ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മ്പോ​ള്‍ സാ​രി​യു​ടു​ത്ത് ന​വ്യ ഉ​ണ്ടാ​ക​ണം'; ധ്യാ​ന്‍റെ പ്ര​സം​ഗം കേ​ട്ട് ചി​രി​ട​യ​ക്കാ​നാ​കാ​തെ ന​ടി  

ത​ന്‍റെ സം​സാ​രം കൊ​ണ്ട് ആ​രെ​യും കൈ​യി​ലെ​ടു​ക്കു​ന്ന ശൈ​ലി​യാ​ണ് ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റേ​ത്. ഇ​പ്പോ​ഴി​താ ധ്യാ​നും ഉ​ർ​വ​ശി​യും ഒ​ന്നി​ക്കു​ന്ന പു​തി​യ ഹൊ​റ​ർ ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ ച​ട​ങ്ങി​ൽ ധ്യാ​ൻ പ​റ​ഞ്ഞ പ്ര​സം​ഗം മു​ഴു​വ​ൻ പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു.

അ​തി​ലൊ​രു ഭാ​ഗ​മാ​യി​രു​ന്നു ന​വ്യ നാ​യ​രെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. താ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ഞ്ജ ചെ​യ്യു​മ്പോ​ൾ സാ​രി​യു​ട​ത്ത് ന​വ്യ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ധ്യാ​ൻ ത​മാ​ശ​രൂ​പേ​ണ പ​റ​ഞ്ഞ​ത്. ഇ​ത് കേ​ട്ട് പൊ​ട്ടി​ച്ചി​രി​ക്കു​ന്ന ന​വ്യ​യെ​യും കാ​ണാം.

ദൈ​വം ചി​ല ആ​ഗ്ര​ഹ​ങ്ങ​ള്‍ അ​വ​സാ​ന​ത്തേ​ക്ക് മാ​റ്റി വെ​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്‍റെ ഇ​ന്‍റ​ര്‍​വ്യു ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത് ന​വ്യ​യോ​ടു​ള്ള ഇ​ഷ്ടം പ​റ​ഞ്ഞു​കൊ​ണ്ടാ​ണ്. അ​തി​ന് ശേ​ഷം ന​വ്യ ക​ല്യാ​ണം ക​ഴി​ച്ചു.

ന​വ്യ​യ്ക്കി​പ്പോ​ള്‍ ക​ല്യാ​ണം ക​ഴി​ക്കാ​നാ​യ മ​ക​നു​ണ്ട്. എ​ന്നി​ട്ടാ​ണ് ഞ​ങ്ങ​ള്‍ ഒ​രു​മി​ക്കു​ന്ന​ത്. എ​ങ്കി​ല്‍ പോ​ലും ഞാ​ന്‍ പ​റ​യു​ന്നു, ഞാ​ന്‍ സി​എം ആ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മ്പോ​ള്‍ സാ​രി​യു​ടു​ത്ത് ന​വ്യ ഉ​ണ്ടാ​ക​ണം'' എ​ന്നാ​ണ് ധ്യാ​ന്‍ പ​റ​ഞ്ഞ​ത്.

 

Kerala

ക​ഞ്ചാ​വ് ത​രൂ വി​പ്ല​വം ന​ട​ത്ത​ട്ടെ; പി.​കെ. ശ​ശി​യു​ടെ പ്ര​സം​ഗ​ത്തിൽ സിപിഎമ്മിനെ പ​രി​ഹ​സി​ച്ച് ജോ​യ് മാ​ത്യു

കൊ​ച്ചി: പി.​കെ. ശ​ശി​യു​ടെ പ്ര​സം​ഗ​ത്തിൽ സിപിഎമ്മിനെ പ​രി​ഹ​സി​ച്ച് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് മാ​ത്യു. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് നേ​താ​ക്ക​ൾ ക​ഞ്ചാ​വും മ​ദ്യ​വും ന​ൽ​കി​യെ​ന്ന ശ​ശി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ലാ​ണ് ജോ​യ് മാ​ത്യു പ​രി​ഹാ​സ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് ജോ​യ് മാ​ത്യു ‌സി​പി​എ​മ്മി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. താ​ൻ എ​ന്ത് പോ​സ്റ്റി​ട്ടാ​ലും അ​തി​ൽ ക​ഞ്ചാ​വ് എ​ന്ന് സി​പി​എം പ്രൊ​ഫൈ​ലു​ക​ൾ ക​മ​ന്‍റ് ചെ​യ്തി​രു​ന്ന​തി​ന്‍റെ അ​ർ​ഥം ത​നി​ക്ക് മ​ന​സി​ലാ​യി​രു​ന്നി​ല്ലെ​ന്ന് ജോ​യ് മാ​ത്യു കു​റി​ച്ചു.

എ​ന്നാ​ൽ‌ ഇ​പ്പോ​ൾ സ​ഖാ​വ് ശ​ശി​യു​ടെ പ്ര​സം​ഗം കേ​ട്ട​പ്പോ​ഴാ​ണ് കാ​ര്യം മ​ന​സി​ലാ​യ​തെ​ന്നും ത​ങ്ങ​ൾ​ക്ക് ക​ഞ്ചാ​വ് ത​രൂ ത​ങ്ങ​ൾ ഒ​ന്ന് വി​പ്ല​വം ന​ട​ത്ത​ട്ടെ​യെ​ന്ന് നി​ല​വി​ളി​ക്കു​ക​യാ​യി​രു​ന്നു ക​മ​ന്‍റോ​ളി​ക​ളാ​യ ആ ​സൈ​ബ​ർ അ​ടി​മ​ക​ളെ​ന്നും ജോ​യ് മാ​ത്യു പ​രി​ഹ​സി​ച്ചു.

പി.​കെ. ശ​ശി​യു​ടെ വി​വാ​ദ പ്ര​സം​ഗം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ജോ​യ് മാ​ത്യു​വി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഡി​വൈ​എ​ഫ്ഐ യൂ​ത്ത് സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് താ​ൻ ആ​ദ്യ​മാ​യി ക​ഞ്ചാ​വ് വ​ലി​ച്ച​തെ​ന്ന് യു​വ നേ​താ​വ് വെ​ളി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പി.​കെ. ശ​ശി​യു​ടെ ആ​രോ​പ​ണം.

യു​വ നേ​താ​വി​ന് ക​ഞ്ചാ​വ് ന​ൽ​കി​യ​ത് ഡി​വൈ​എ​ഫ്ഐ പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ണെ​ന്നും ക​ള്ള് ന​ൽ​കി​യ വ്യ​ക്തി പ്ര​സി​ഡ​ന്‍റ് ആ​യെ​ന്നും ശ​ശി പ്ര​സം​ഗ​ത്തി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്. ഇ​തി​നെ​തി​രെ ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ശ​ശി പ​റ​ഞ്ഞു.

ഈ ​സം​ഘ​ട​ന​യു​ടെ പോ​ക്ക് ഇ​തെ​ങ്ങോ​ട്ടാ​ണെ​ന്ന് ചോ​ദി​ക്കു​ന്ന ശ​ശി, വ്യ​ക്തി​പ​ര​മാ​യി ചോ​ദി​ച്ചാ​ൽ യു​വ​നേ​താ​ക്ക​ളു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​മെ​ന്നും പ്ര​സം​ഗ​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഞാ​ൻ ഇ​ക്കാ​ര്യം മ​ന​സ്സി​ലാ​ക്കാ​ൻ വൈ​കി​യ​തി​ൽ സ​ഖാ​ക്ക​ൾ സ​ദ​യം ക്ഷ​മി​ക്കു​ക. ഞാ​ൻ എ​ന്ത് പോ​സ്റ്റി​ട്ടാ​ലും അ​തി​ന​ടി​യി​ൽ സി​പി​എം പ്രാ​ഫൈ​ൽ ഉ​ള്ള​വ​ർ വ​ന്ന് ക​ഞ്ചാ​വ്... ക​ഞ്ചാ​വ് ....എ​ന്ന് പ​റ​യു​ന്ന​ത് ക​ഞ്ചാ​വ് വ​ലി​ക്കാ​ത്ത എ​നി​ക്ക് ഇ​ത് കേ​ട്ടി​ട്ട് ഇ​തു​വ​രെ ഒ​ന്നും മ​ന​സ്സി​ലാ​യി​രു​ന്നി​ല്ല.

ഇ​പ്പോ​ൾ സ​ഖാ​വ് ശ​ശി​യു​ടെ പ്ര​സം​ഗം കേ​ട്ട​പ്പോ​ഴാ​ണ് കാ​ര്യം പി​ടി​കി​ട്ടി​യ​ത് "ഞ​ങ്ങ​ൾ​ക്ക് ക​ഞ്ചാ​വ് ത​രൂ ഞ​ങ്ങ​ൾ ഒ​ന്ന് വി​പ്ല​വം ന​ട​ത്ത​ട്ടെ "എ​ന്ന് നി​ല​വി​ളി​ക്കു​ക​യാ​യി​രു​ന്നു ക​മ​ന്‍റോ​ളി​ക​ളാ​യ ആ ​സൈ​ബ​ർ അ​ടി​മ​ക​ൾ....​എ​ന്ന് ഇ​പ്പോ​ഴാ​ണ് മ​ന​സ്സി​ലാ​യ​ത്.

സ​ഖാ​വി​ന് ന​ന്ദി.
(തെ​ളി​വു​ക​ൾ ക​മ​ന്‍റ് ബോ​ക്സി​ൽ വീ​ഡി​യോ ആ​യി കി​ട​ക്കു​ന്നു​ണ്ട് )

National

എ​ഐ ഉ​ച്ച​കോ​ടി; സംസ്കൃത ശ്ലോകം ചൊല്ലി പ്ര​ധാ​ന​മ​ന്ത്രിയുടെ പ്രഭാഷണം

ന്യൂ​ഡ​ൽ​ഹി: ശാ​സ്ത്ര​വും സാ​ങ്കേ​തി​ക​വി​ദ്യ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ ന​ന്മ​യ്ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന "എ​ഐ ഇം​പാ​ക്ട് സ​മ്മി​റ്റ് 2026' ന്‍റെ ര​ണ്ടാം ദിവസമാണു നി​ർ​മി​ത ബു​ദ്ധി സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്.

ബു​ദ്ധി​ശ​ക്തി​യും യു​ക്തി​യും തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​നു​ള്ള ക​ഴി​വും സാ​ങ്കേ​തി​ക​വി​ദ്യ​യെ ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​ക്കു​ന്നു​വെ​ന്ന് മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി. കേ​ൾ​ക്കാ​നു​ള്ള ആ​ഗ്ര​ഹം, ശ്ര​ദ്ധ​യോ​ടെ​യു​ള്ള ശ്ര​വ​ണം, ഗ്ര​ഹ​ണം, ഓ​ർ​ത്തു​വ​യ്ക്ക​ൽ, യു​ക്തി​ചി​ന്ത, വി​വേ​ച​ന​ബു​ദ്ധി, അ​ർ​ഥം ഗ്ര​ഹി​ക്ക​ൽ, ത​ത്വ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വ് എ​ന്നി​വ​യാ​ണ് ബു​ദ്ധി​യു​ടെ ഗു​ണ​ങ്ങ​ളെ​ന്നും ഇ​വ​യാ​ണ് അ​ടി​ത്ത​റ​യെ​ന്നും അ​ർ​ഥം വ​രു​ന്ന സം​സ്കൃ​ത ശ്ലോ​കം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം സം​സാ​രി​ച്ച​ത്.

ഉ​ച്ച​കോ​ടി​യു​ടെ ആ​ദ്യ ദി​ന​ത്തി​ൽ എ​ക്സ്പോ ഉ​ദ്ഘാ​ട​നം ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി, ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​തും എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​തു​മാ​യ എ​ഐ വി​ക​സ​ന​ത്തി​ന് ഇ​ന്ത്യ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് പ​റ​ഞ്ഞു. സ്റ്റാ​ർ​ട്ട​പ്പു​ക​ൾ, ഗ​വേ​ഷ​ക​ർ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ എ​ന്നി​വ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ആ​ശ​യ​വി​നി​മ​യ​വും ന​ട​ത്തി.

ആ​ഗോ​ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​ശ്വാ​സ​യോ​ഗ്യ​വും വി​ക​സ​നോ​ന്മു​ഖ​വു​മാ​യ എ​ഐ എ​ന്ന ഇ​ന്ത്യ​യു​ടെ കാ​ഴ്ച​പ്പാ​ട് ലോ​ക​ത്തി​നു​മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഓ​സ്‌​ട്രേ​ലി​യ, ജ​പ്പാ​ൻ, റ​ഷ്യ, യു​കെ, ഫ്രാ​ൻ​സ്, ജ​ർ​മ​നി തു​ട​ങ്ങി നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ഉ​ച്ച​കോ​ടി​യി​ലു​ണ്ട്. പീ​പ്പി​ൾ, പ്ലാ​ന​റ്റ്, പ്രോ​ഗ്ര​സ് എ​ന്നി​ങ്ങ​നെ മൂ​ന്നു പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 300-ല​ധി​കം പ്ര​ദ​ർ​ശ​ന​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

നയപ്രഖ്യാപന പ്രസംഗ വിവാദം; ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഗവർണർ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ പുതിയ നീക്കവുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. തന്‍റെ പ്രസംഗത്തിന്‍റെയും അതിനു ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്‍റെയും വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ലോക്ഭവൻ സ്പീക്കർക്ക് കത്ത് നൽകി.

നയപ്രഖ്യാപന പ്രസംഗത്തിനുശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിൽ ഗവർണർക്ക് അതൃപ്തിയുണ്ട്. ഗവർണർ ചിലഭാഗങ്ങൾ വായിക്കാതെ വിട്ടതിനെ മുഖ്യമന്ത്രി സഭയിൽ വിമർശിച്ചിരുന്നു.

വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നും ഇക്കാര്യം ഒഴിവാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും ലോക്ഭവൻ നേരത്തെ വിശദീകരിച്ചു.

District News

സെ​ന്‍റ് ചാ​വ​റ അ​ഖി​ല​കേ​ര​ള പ്ര​സം​ഗ​മ​ത്സ​രം

കാ​ഞ്ഞി​ര​പ്പ​ള്ളി: സി​എം​സി അ​മ​ല പ്രൊ​വി​ൻ​സ് കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സെ​ന്‍റ് ചാ​വ​റ അ​ഖി​ല​കേ​ര​ള പ്ര​സം​ഗ​മ​ത്സ​രം കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ത്തി.

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ റോ​സ്മി നോ​ബി​ൻ, അ​ൽ​ക്ക ആ​ൻ ജോ​ജി, എ​യ്ഞ്ച​ൽ മേ​രി, യു​പി വി​ഭാ​ഗ​ത്തി​ൽ ആ​രാ​ധ്യ പ്ര​താ​പ്, അ​നീ​റ്റ മേ​രി ഷൈ​ജു, ഷോ​ൺ ബാ​ബു, എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ആ​ൻ​ലി​യാ ചെ​റി​യാ​ൻ, ഏ​ലീ​ശ്വാ ജോ​ൺ, മാ​ത്യു ഫി​ലി​പ്പ് എ​ന്നി​വ​ർ ജേ​താ​ക്ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക് 5000, 3000, 2000 രൂ​പ കാ​ഷ് അ​വാ​ർ​ഡും പ്ര​ശം​സാ​പ​ത്ര​വും ട്രോ​ഫി​യും പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ വി​ന​യാ ഗ്രേ​സ് സ​മ്മാ​നി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും പ്രോ​ത്സ​ഹ​ന സ​മ്മാ​ന​വും ന​ൽ​കി.

Kerala

വി​ക​സി​ത കേ​ര​ള​ത്തി​ൽ കൂ​ടി മാ​ത്ര​മേ വി​ക​സി​ത ഭാ​ര​തം പൂ​ർ​ത്തി​യാ​ക്കാ​നാ​കൂ: പ്ര​ധാ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ക​സി​ത കേ​ര​ള​ത്തി​ൽ കൂ​ടി മാ​ത്ര​മേ വി​ക​സി​ത ഭാ​ര​തം പൂ​ർ​ത്തി​യാ​ക്കാ​നാ​കൂവെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ണ്ടാ​കു​മെ​ന്നും കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ഇ​ന്ന് മു​ത​ൽ പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി. 

ജനങ്ങൾക്ക് വേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികൾ എണ്ണിപ്പറഞ്ഞായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം. എന്‍റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ സംബോധന ചെയ്തായിരുന്നു പ്രസംഗം. മേയർ വി.വി. രാജേഷിനെ തന്‍റെ പഴയ സുഹൃത് എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ഇ​ന്ന് മു​ത​ൽ പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. വി​ക​സി​ത ഭാ​ര​ത​ത്തി​നാ​യി രാ​ജ്യം മു​ഴു​വ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ ഒ​ത്തി​രി കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്നു​ണ്ട്. 

കേ​ര​ള​ത്തി​ലെ ന​ഗ​ര​ങ്ങ​ളി​ലെ ദ​രി​ദ്ര കു​ടും​ബ​ങ്ങ​ൾ​ക്കും ആ​വാ​സ് യോ​ജ​ന വ​ഴി വീ​ട് കി​ട്ടി. മു​മ്പ് ധ​നി​ക​രു​ടെ കൈ​ക​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു ക്രെ​ഡി​റ്റ് കാ​ർ​ഡ്. ഇ​പ്പോ​ൾ തെ​രു​വ് ക​ച്ച​വ​ട​ക്കാ​രു​ടെ കൈ​ക​ളി​ലും ക്രെ​ഡി​റ്റ് കാ​ർ​ഡ് എ​ത്തി. 

കേ​ര​ള​ത്തി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി 10,000 പേ​രു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് 600 ൽ ​അ​ധി​കം പേ​രു​ണ്ട്. പി​എം സ്വാ​നി​ധി പ​ദ്ധ​തി​യി​ലേ​ക്ക് കേ​ര​ള​ത്തേ​യും ഉ​ൾ​പ്പെ​ടു​ത്തും. ഇ​ത് തൃ​ശൂ​ർ - ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ തീ​ർ​ഥാ​ട​ക​ർ​ക്ക് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, നി​ര​വ​ധി​പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി തു​ട​ക്കം​കു​റി​ച്ചു. ശ്രീ ​ചി​ത്ര​യി​ൽ റേ​ഡി​യോ ചി​കി​ത്സാ സെ​ന്‍റ​റി​ന് ത​റ​ക്ക​ല്ലി​ട്ടു, അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ൾ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു, കേ​ര​ള​ത്തി​ൽ മൂ​ന്ന് അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ളാ​ണ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്. 

National

കർണാടകയിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തില്ല

ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക നി​​യ​​മ​​സ​​ഭ​​യു​​ടെ​​യും ലെ​​ജി​​സ്ലേ​​റ്റീ​​വ് കൗ​​ൺ​​സി​​ലി​​ന്‍റെ​​യും സം​​യു​​ക്ത സ​​മ്മേ​​ള​​ന​​ത്തെ ഗ​​വ​​ർ​​ണ​​ർ താ​​വ​​ർ​​ച​​ന്ദ് ഗെ​​ഹ്‌​​ലോ​​ട്ട് അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യി​​ല്ല. ഇ​​ന്നാ​​ണ് സം​​യു​​ക്ത സ​​മ്മേ​​ള​​നം ആ​​രം​​ഭി​​ക്കു​​ക.

തീ​​രു​​മാ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് മ​​ന്ത്രി​​മാ​​ർ ഗ​​വ​​ർ​​ണ​​റു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ന​​യ​​പ്ര​​ഖ്യാ​​പ​​ന പ്ര​​സം​​ഗ​​ത്തി​​ൽ കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നെ​​തി​​രേ​​യു​​ള്ള വി​​മ​​ർ​​ശ​​ന​​മാ​​ണ് ഗ​​വ​​ർ​​ണ​​റു​​ടെ എ​​തി​​ർ​​പ്പി​​നു കാ​​ര​​ണം.

തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി​​യു​​ടെ പേ​​രു​​മാ​​റ്റം സം​​ബ​​ന്ധി​​ച്ചു ച​​ർ​​ച്ച ചെ​​യ്യാ​​നാ​​ണു പ്ര​​ത്യേ​​ക സ​​മ്മേ​​ള​​നം വി​​ളി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശ്രദ്ധേയമായി മുഖ്യമന്ത്രിയുടെ പ്രസംഗം

തൃശൂര്‍: വര്‍ണാഭമായ തുടക്കത്തോടെ കേരളത്തിന്‍റെ സാംസ്‌കാരിക നഗരിയായ തൃശൂരിൽ ആരംഭിച്ച 64-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ ശ്രദ്ധേയമായി മുഖ്യമന്ത്രിയുടെ പ്രസംഗം.

സമാധാനവും സന്തോഷവും ഇല്ലാതാക്കുന്ന കലാപകാരികളെ ചെറുത്തുതോല്‍പിക്കാനുള്ള നല്ലൊരായുധമാണ് കലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മതനിരപേക്ഷതയും ജനാധിപത്യവും ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് കല പ്രധാനമാണ്. എന്നാല്‍ കലയെ മതത്തിന്‍റെ കള്ളിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നുമുണ്ട്.

മുസ്‌ലീങ്ങള്‍ ഭരതനാട്യം പഠിക്കരുതെന്നും ഹിന്ദുക്കള്‍ ഒപ്പനയില്‍ പങ്കെടുക്കരുതെന്നും പറഞ്ഞ് കുഴപ്പമുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചതു നമ്മള്‍ കണ്ടതാണ്. അവരുടെ തിട്ടൂരങ്ങള്‍ കാറ്റില്‍പറത്തി, ജാതിയോ മതമോ നോക്കാതെ നിങ്ങള്‍ കലകള്‍ അവതരിപ്പിക്കുകയെന്ന് കുട്ടികളോട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുകാലത്ത് പല കലകളും ജാതിയുടെയോ മതത്തിന്‍റെയോ ഉള്ളില്‍ മാത്രമായി ഒതുങ്ങിനിന്നിരുന്നു. ഫ്യൂഡലിസം അവസാനിച്ച് ജനാധിപത്യവും മതനിരപേക്ഷതയും അധിഷ്ഠിതമായ പുതിയകാലം പിറന്നതോടെ കലകളുടെ സ്വഭാവത്തില്‍ മാറ്റം വന്നു. എല്ലാ കലകളും എല്ലാവരുടേതും ആയി മാറി.

കലാമണ്ഡലം ഹൈദരാലി, ഉസ്താദ് ബിസ്മില്ലാ ഖാന്‍ തുടങ്ങിയവരുടെ അനുഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു: 'കലാകാരന്മാരെ മതത്തിന്‍റെ കണ്ണിലൂടെ കാണരുത്. കലാകാരന്മാരായി കാണുക. കലയാണ് അവരുടെ മതം.'

മാപ്പിളപ്പാട്ടുകള്‍, ക്രിസ്തീയ ഭക്തിഗാനങ്ങള്‍ തുടങ്ങി വിവിധ മതങ്ങളുടെ അനുഭൂതികള്‍ സ്വാംശീകരിക്കുന്ന കേരളത്തിന്‍റെ വിശാലമനസ്സ് ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് ക്രിസ്മസ് കരോളുകള്‍ക്കു പോലും ആക്രമണം നടക്കുന്ന സാഹചര്യത്തില്‍, കേരളത്തിന്‍റെ മഹത്തായ സംസ്‌കാരം സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യവും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം കേന്ദ്ര സാംസ്‌കാരിക സഹമന്ത്രി സുരേഷ് ഗോപിയും വേദിയിലിരിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം.

Kerala

മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി എട്ടു മുതൽ

കോ​​​ട്ട​​​യം: 131- മ​​​ത് മാ​​​രാ​​​മ​​​ണ്‍ ക​​​ണ്‍വ​​​ന്‍ഷ​​​ന്   ഫെ​​​ബ്രു​​​വ​​​രി എ​​​ട്ടു മു​​​ത​​​ല്‍ 15 വ​​​രെ മാ​​​രാ​​​മ​​​ണ്‍ മ​​​ണ​​​ല്‍പ്പു​​​റ​​​ത്ത്  ന​​​ട​​​ക്കും. എ​​​ട്ടി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ്‌ 2.30ന് ​​​ഡോ. തി​​​യ​​​ഡോ​​​ഷ്യ​​​സ് മാ​​​ര്‍ത്തോ​​​മ്മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ  ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഡോ. ​​​ഐ​​​സ​​​ക് മാ​​​ര്‍ പീല​​​ക്‌​​​സി​​​നോ​​​സ് എ​​​പ്പി​​​സ്‌​​​കോ​​​പ്പ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.  കോ​​​ട്ട​​​യം: 131- മ​​​ത് മാ​​​രാ​​​മ​​​ണ്‍ ക​​​ണ്‍വ​​​ന്‍ഷ​​​ന്   ഫെ​​​ബ്രു​​​വ​​​രി എ​​​ട്ടു മു​​​ത​​​ല്‍ 15 വ​​​രെ മാ​​​രാ​​​മ​​​ണ്‍ മ​​​ണ​​​ല്‍പ്പു​​​റ​​​ത്ത്  ന​​​ട​​​ക്കും. എ​​​ട്ടി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ്‌ 2.30ന് ​​​ഡോ. തി​​​യ​​​ഡോ​​​ഷ്യ​​​സ് മാ​​​ര്‍ത്തോ​​​മ്മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ  ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഡോ. ​​​ഐ​​​സ​​​ക് മാ​​​ര്‍ പീല​​​ക്‌​​​സി​​​നോ​​​സ് എ​​​പ്പി​​​സ്‌​​​കോ​​​പ്പ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.       

മാ​​​ര്‍ത്തോ​​​മ്മാ സ​​​ഭ​​​യി​​​ലെ ബി​​​ഷ​​​പ്പു​​​മാ​​​രെ കൂ​​​ടാ​​​തെ പ്രൊ​​​ഫ.​​​ഡോ. ക്ലി​​​യോ​​​ഫ​​​സ് ജെ. ​​​ലാ​​​റു (യുഎ​​​സ്​​എ), റ​​​വ. മോ​​​ളോ വി​​​ല്‍സ​​​ന്‍ മെ​​​സ​​​വാ​​​ന്‍ഡി​​​ലെ (സൗ​​​ത്ത് ആ​​​ഫ്രി​​​ക്ക), റ​​​വ. പോ​​​ള്‍ സ്വ​​​രൂ​​​പ് (ന്യൂ​​​ഡ​​​ല്‍ഹി) എ​​​ന്നി​​​വ​​​ര്‍ പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തും.

ഒ​​​ന്‍പ​​​തു മു​​​ത​​​ല്‍  രാ​​​വി​​​ലെ 7.30ന് ​​​ബൈ​​​ബി​​​ള്‍ ക്ലാ​​​സു​​​ക​​​ള്‍ പ​​​ന്ത​​​ലി​​​ല്‍ ന​​​ട​​​ക്കും. കു​​​ട്ടി​​​ക​​​ള്‍ക്കു​​​ള്ള യോ​​​ഗം രാ​​​വി​​​ലെ 7.30 മു​​​ത​​​ല്‍ 8.30 വ​​​രെ കു​​​ട്ടി​​​പ്പ​​​ന്ത​​​ലി​​​ല്‍ ന​​​ട​​​ക്കും. സാ​​​യാ​​​ഹ്ന​​​ യോ​​​ഗ​​​ങ്ങ​​​ള്‍ വൈ​​​കി​​​ട്ട് ആ​​​റി​​​ന്  ആ​​​രം​​​ഭി​​​ച്ച് 7.30ന് ​​​സ​​​മാ​​​പി​​​ക്കും. 

Kerala

തെ​ന്ന​ല​യി​ലെ സ്ത്രീ ​വി​രു​ദ്ധ പ്ര​സം​ഗം: സി​പി​എം നേ​താ​വി​നെ​തി​രെ കേ​സെ​ടു​ത്തു

മ​ല​പ്പു​റം: തെ​ന്ന​ല​യി​ൽ സ്ത്രീ ​വി​രു​ദ്ധ പ്ര​സം​ഗം ന​ട​ത്തി​യ സി​പി​എം നേ​താ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. സി​പി​എം തെ​ന്ന​ല ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സെ​യ്ദ​ലി മ​ജീ​ദി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

വ​നി​താ ലീ​ഗ് പ്ര​വ​ർ​ത്ത​ക ബി.​കെ. ജ​മീ​ല​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സ്ത്രീ​യു​ടെ മാ​ന്യ​ത​യെ അ​പ​മാ​നി​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

വോ​ട്ടി​ന് വേ​ണ്ടി വി​വാ​ഹം ക​ഴി​ച്ചു​കൊ​ണ്ടു​വ​ന്ന പെ​ണ്ണു​ങ്ങ​ളെ കാ​ഴ്ച വെ​ക്ക​രു​ത് തു​ട​ങ്ങി​യ പ​രാ​മ​ർ​ശ​മാ​ണ് സെ​യ്ദ​ലി മ​ജീ​ദ് ന​ട​ത്തി​യ​ത്. പ്ര​സം​ഗം വി​വാ​ദ​മാ​യ​തോ​ടെ തി​ങ്ക​ളാ​ഴ്ച ഖേ​ദ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.

പ്ര​സം​ഗം പ​രി​ധി ക​ട​ന്നു​വെ​ന്ന് അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും അ​ത് ഒ​ഴി​വാ​ക്കേ​ണ്ടി​യി​രു​ന്ന​താ​യി​രു​ന്നെ​ന്നു​മാ​ണ് സെ​യ്ദ​ലി മ​ജീ​ദ് ഖേ​ദ​പ്ര​ക​ട​ന​ത്തി​ൽ പ​റ​ഞ്ഞ​ത്. വാ​ക്കു​ക​ൾ ആ​രെ​യെ​ങ്കി​ലും വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം നേ​തൃ​ത്വം ഇ​ട​പെ​ട്ട് ഖേ​ദ പ്ര​ക​ട​നം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തെ​ന്ന​ല പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് കൊ​ട​ക്ക​ല്ലി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. കോ​പ​വും വി​കാ​ര​വും ചേ​ർ​ന്ന​പ്പോ​ൾ വാ​ക്കു​ക​ൾ​ക്ക് വേ​ണ്ട​ത്ര നി​യ​ന്ത്ര​ണം കി​ട്ടാ​തെ പോ​യി. അ​വി​ടെ​യാ​ണ് പ​രി​ധി ക​ട​ന്ന​തെ​ന്നും സ്ത്രീ ​സ​മ​ത്വ​ത്തെ​യും സ്ത്രീ​ക​ളോ​ടു​ള്ള ആ​ദ​ര​വി​നെ​യും എ​ന്നും പി​ന്തു​ണ​യ്ക്കു​ന്ന ഒ​രാ​ളാ​ണ് താ​നെ​ന്നു​മാ​ണ് സെ​യ്ദ​ലി മ​ജീ​ദ് പ​റ​ഞ്ഞ​ത്.

Kerala

പ്ര​സം​ഗം പ​രി​ധി ക​ട​ന്നു; ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് സി​പി​എം നേ​താ​വ് സെ​യ്താ​ലി മ​ജീ​ദ്

മ​ല​പ്പു​റം: സ്ത്രീ ​വി​രു​ദ്ധ പ്ര​സം​ഗ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് സി​പി​എം നേ​താ​വ് സെ​യ്താ​ലി മ​ജീ​ദ്. ത​ന്‍റെ വാ​ക്കു​ക​ൾ‌ ആ​രെ​യെ​ങ്കി​ലും വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും സെ​യ്താ​ലി മ​ജീ​ദ് പ​റ​ഞ്ഞു.

പ്ര​സം​ഗം പ​രി​ധി ക​ട​ന്നു​വെ​ന്ന് അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും അ​ത് ഒ​ഴി​വാ​ക്കേ​ണ്ടി​യി​രു​ന്ന​താ​യി​രു​ന്നെ​ന്നും സെ​യ്താ​ലി മ​ജീ​ദ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു തെ​ന്ന​ല പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് കൊ​ട​ക്ക​ല്ലി​ൽ സെ​യ്താ​ലി മ​ജീ​ദ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ‌ സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശ​മു​ണ്ടാ​യ​ത്.

പി​ന്നാ​ലെ പ്ര​സം​ഗ​ത്തി​നെ​തി​രെ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് സി​പി​എം നേ​തൃ​ത്വം ത​ന്നെ ഇ​ട​പെ​ട്ട് ഖേ​ദ പ്ര​ക​ട​നം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​പ​വും വി​കാ​ര​വും ചേ​ർ​ന്ന​പ്പോ​ൾ വാ​ക്കു​ക​ൾ​ക്ക് വേ​ണ്ട​ത്ര നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു​പോ​യ​താ​യി സെ​യ്താ​ലി മ​ജീ​ദ് പ​റ​ഞ്ഞു.

സ്ത്രീ ​സ​മ​ത്വ​ത്തെ​യും സ്ത്രീ​ക​ളോ​ടു​ള്ള ആ​ദ​ര​വി​നെ​യും എ​ന്നും പി​ന്തു​ണ​യ്ക്കു​ന്ന ഒ​രാ​ളാ​ണ് താ​ൻ.
ത​ന്നെ അ​ടു​ത്ത​റി​യു​ന്ന​വ​ർ​ക്ക് അ​ത് വി​ശ​ദീ​ക​ര​ണം വേ​ണ്ട കാ​ര്യ​മ​ല്ല. ത​ന്‍റെ ജീ​വി​ത​വും പൊ​തു​പ്ര​വ​ർ​ത്ത​ന​വും ത​ന്നെ​യാ​ണ് അ​തി​ന്‍റെ തെ​ളി​വെ​ന്നും സെ​യ്താ​ലി മ​ജീ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

'മു​സ്‌​ലീം ലീ​ഗി​ന് ക​രി​ദി​നം ആ​ച​രി​ക്കേ​ണ്ടി​വ​രും'; കൊ​ല​വി​ളി പ്ര​സം​ഗ​വു​മാ​യി സി​പി​എം

കോ​ഴി​ക്കോ​ട്: ഫ​റോ​ക്കി​ല്‍ ഭീ​ഷ​ണി​പ്ര​സം​ഗ​വു​മാ​യി സി​പി​എം നേ​താ​വ്. സി​പി​എം ബേ​പ്പൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി​യം​ഗം എ. ​സ​മീ​ഷ് ആ​ണ് മു​സ്‌​ലീം ലീ​ഗി​ന് നാ​ളെ ക​രി​ദി​നം ആ​ച​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും ത​ങ്ങ​ള്‍​ക്ക് അ​രി​വാ​ളു​കൊ​ണ്ട് ചി​ല പ​രി​പാ​ടി​ക​ള്‍ അ​റി​യാ​മെ​ന്നും അ​തി​ന് അ​വ​സ​ര​മു​ണ്ടാ​ക്ക​രു​തെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

ഫ​റോ​ക്ക് ക​രു​വ​ന്‍​തു​രു​ത്തി​യി​ല്‍ സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗ​ത്തി​ന്‍റെ വീ​ടി​ന് നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​ഷേ​ധം പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. ഈ ​പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​യി​രു​ന്നു സ​മീ​ഷ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

"ക​രു​വ​ന്‍​തു​രു​ത്തി പ്ര​ദേ​ശ​ത്തും ഫ​റോ​ക്കി​ലും സ​മാ​ധാ​നം കാ​ത്തു​സൂ​ക്ഷി​ക്ക​ണം എ​ന്നു​ള്ള​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് ഇ​ന്ന് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ്ര​തി​ഷേ​ധ പ്ര​ക​ട​നം​മാ​ത്രം ഞ​ങ്ങ​ള്‍ ഇ​വി​ടെ ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഇ​നി​യും ഞ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​കോ​പ​നം നി​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചാ​ല്‍, നാ​ളെ ഇ​വി​ടെ മു​സ്‌​ലീം ലീ​ഗ് ക​രി​ദി​നം ആ​ച​രി​ക്കേ​ണ്ടി വ​രും.'

"ഒ​രു ത​ര്‍​ക്ക​വും നി​ങ്ങ​ള്‍​ക്ക് വേ​ണ്ട, ഞ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. ഞ​ങ്ങ​ളു​ടെ ചി​ഹ്നം അ​രി​വാ​ള്‍ ചു​റ്റി​ക ന​ക്ഷ​ത്ര​മാ​ണ്. ഞ​ങ്ങ​ള്‍​ക്ക് അ​രി​വാ​ള്‍​കൊ​ണ്ടും ചി​ല പ​രി​പാ​ടി അ​റി​യാം. അ​ത് ഇ​വി​ടു​ത്തെ മു​സ്‌​ലീം ലീ​ഗു​കാ​ര​ന് ബോ​ധ്യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാ​ന്‍ അ​വ​സ​രം മു​സ്‌​ലീം ലീ​ഗു​കാ​ര​നാ​യി​ട്ട് ഉ​ണ്ടാ​ക്ക​രു​ത്.'

"ഇ​വി​ടെ നി​ങ്ങ​ള്‍ ഇ​ന്ന് ഒ​രു പ​ട​ക്ക​മെ​ടു​ത്തെ​റി​ഞ്ഞ്, ഒ​രു ഗു​ണ്ടെ​റി​ഞ്ഞ് ഞ​ങ്ങ​ളു​ടെ സ​ഖാ​വി​ന്‍റെ വീ​ട്ടി​ന​ക​ത്തേ​ക്ക് പ്ര​കോ​പ​നം സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ചു. ആ ​പ്ര​കോ​പ​നം ഇ​ന്ന​ലെ​യും നി​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി, ഇ​ന്നും നി​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നു'.-​സ​മീ​ഷ് പ​റ​ഞ്ഞു.

 

 

Kerala

വീ​ട്ടി​ൽ ക​യ​റി കാ​ൽ ത​ല്ലി​യൊ​ടി​ക്കും; വെ​ല്ലു​വി​ളി പ്ര​സം​ഗ​വു​മാ​യി യൂ​ത്ത് ലീ​ഗ് നേ​താ​വ്

മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി​യി​ൽ കൊ​ല​വി​ളി പ്ര​സം​ഗ​വു​മാ​യി യൂ​ത്ത് ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വ് ശി​ഹാ​ബു​ദ്ദീ​ൻ.

മു​സ്‌​ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ കൈ​യോ​ങ്ങി​യാ​ൽ ആ ​കൈ​ക​ൾ വെ​ട്ടി മാ​റ്റു​മെ​ന്നാ​ണ് ശി​ഹാ​ബു​ദ്ദീ​ൻ വെ​ല്ലു​വി​ളി​ച്ച​ത്.

ത​ല്ലി​യ​വ​രെ തി​രി​ച്ചു ത​ല്ലാ​തെ പോ​വി​ല്ലെ​ന്നും വീ​ട്ടി​ൽ ക​യ​റി കാ​ൽ ത​ല്ലി​യൊ​ടി​ക്കും. എ​തി​ർ​ക്കാ​ൻ ധൈ​ര്യ​മു​ള്ള ഒ​റ്റ ത​ന്ത​ക്ക് പി​റ​ന്ന​വ​രു​ണ്ടെ​ങ്കി​ൽ മു​ന്നോ​ട്ട് വ​ര​ണം. മു​ട്ടു​കാ​ൽ ത​ല്ലി​യൊ​ടി​ക്കു​മെ​ന്നും ശി​ഹാ​ബു​ദ്ദീ​ൻ പ​റ​ഞ്ഞു. വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​റാ​ണ് ശി​ഹാ​ബു​ദ്ദീ​ൻ.

National

ഡി​എം​കെ സ​ർ​ക്കാ​രി​നെ​യും സ്റ്റാ​ലി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് വി​ജ​യ്

കാ​ഞ്ചീ​പു​രം: ഡി​എം​കെ സ​ർ​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം നേ​താ​വു​മാ​യ വി​ജ​യ്. കാ​ഞ്ചീ​പു​രം ജി​ല്ല​യി​ലെ സു​ങ്കു​വ​ർഛ​ത്തി​ര​ത്തി​ലെ ഇ​ൻ​ഡോ​ർ വേ​ദി​യി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​രൂ​രി​ൽ റാ​ലി​ക്കി​ടെ ഉ​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 41 പേ​ർ മ​രി​ച്ച​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് വി​ജ​യ് ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ പൊ​തു​വേ​ദി​യി​ലെ​ത്തു​ന്ന​ത്. അ​ണ്ണാ​മ​ലൈ, എം​ജി​ആ​ര്‍ എ​ന്നി​വ​രെ അ​നു​സ്മ​രി​ച്ചാ​യി​രു​ന്നു വി​ജ​യ് പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്.

അ​ണ്ണാ​യെ മ​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് വി​മ​ർ​ശി​ച്ച വി​ജ​യ് അ​ണ്ണാ​യെ മ​റ​ന്ന​ത് ആ​രെ​ന്ന് ചോ​ദ്യ​വും ഉ​ന്ന​യി​ച്ചു. മ​ക്ക​ളി​ലേ​ക്ക് ചെ​ല്ലൂ എ​ന്നാ​ണ് അ​ണ്ണാ​മ​ലെ പ​റ​ഞ്ഞ​ത്, അ​ത് ചെ​യ്യു​ന്നു എ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

ക​ള്ളം പ​റ​ഞ്ഞ് പ​റ്റി​ച്ച് ജ​ന​ങ്ങ​ളെ വോ​ട്ട് ചെ​യ്യി​ക്കു​ക​യാ​ണ്. ക​ള്ള​ത്ത​ര​ത്തി​ലൂ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​വ​രോ​ട് ചോ​ദ്യം ചോ​ദി​ക്കാ​തെ ഇ​രി​ക്കി​ല്ല. പോ​രാ​ട്ടം യ​ഥാ​ർ​ഥ സാ​മൂ​ഹ്യ​നീ​തി​ക്കാ​ണ്. ജ​ന​ങ്ങ​ളു​ടെ വാ​ക്ക് കേ​ൾ​ക്കും. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​നാ​ണ് വ​ന്ന​ത്. കാ​ഞ്ചീ​പു​ര​വു​മാ​യി ആ​ത്മ​ബ​ന്ധ​മു​ണ്ടെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

കാ​ഞ്ചീ​പു​ര​ത്ത് വ​ൻ മ​ണ​ൽ​ക്കൊ​ള്ള ന​ട​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച വി​ജ​യ്, കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് പ​ല​രും കൊ​ള്ള​യി​ലൂ​ടെ നേ​ടി​യ​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി. നാ​ലാ​യി​രം കോ​ടി​യു​ടെ അ​ഴി​മ​തി ന​ട​ന്നെ​ന്നും വി​ജ​യ് ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ഡി​എം​കെ​യു​ടെ ല​ക്ഷ്യം കൊ​ള്ള​മാ​ത്ര​മാ​ണെ​ന്നും വി​ജ​യ് കു​റ്റ​പ്പെ​ടു​ത്തി. സി​ൻ​ഡി​ക്കേ​റ്റ് രൂ​പീ​ക​രി​ച്ചാ​ണ് ഡി​എം​കെ​യു​ടെ കൊ​ള്ള. മു​ഖ്യ​മ​ന്ത്രി ന​ല്ല​വ​നാ​യി അ​ഭി​ന​യി​ച്ചി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ 2000 പേ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ത്. ക്യു ​ആ‌​ർ കോ​ഡ് അ​ട​ങ്ങി​യ ടി​ക്ക​റ്റ് ല​ഭി​ച്ച​വ​ർ​ക്ക് മാ​ത്ര​മാ​ണ് വേ​ദി​യി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച​ത്.

ടി​ക്ക​റ്റി​ല്ലാ​ത്ത ആ​രും സ്ഥ​ല​ത്ത് എ​ത്ത​രു​തെ​ന്നും പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ മാ​തൃ​ക​യി​ൽ മ​റ്റ് ജി​ല്ല​ക​ളി​ലും ഇ​ൻ​ഡോ​ർ സം​വാ​ദ യോ​ഗ​ങ്ങ​ൾ തു​ട​ർ​ന്ന് ന​ട​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up