x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യമന്ത്രി പ്രതികാരദാഹിയായാൽ സംസ്ഥാനത്തിന്‍റെ അവസ്ഥ എന്താകും: വിമർശനവുമായി പിണറായി 

വെബ് ഡെസ്ക്
Published: November 28, 2026 06:28 PM IST | Updated: November 28, 2026 06:28 PM IST

പിണറായി വിജയൻ

തിരുവനന്തപുരം: ‘ചോരയ്ക്ക് ചോര’ എന്ന നിലയിൽ പകരം ചോദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രസംഗത്തിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള ഗുരുതരമായ വ്യതിയാനമാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്നും ഇത് പെട്ടെന്നുണ്ടായ പ്രകോപനത്തിന്‍റെ ഭാഗമായി കാണാനാവില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

നേരത്തെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് (എസ്ഐടി) കൃത്യമായ നിർദേശങ്ങൾ നൽകുന്ന തരത്തിലാണ് പ്രസംഗം തോന്നുന്നത്. കേരളത്തിന്‍റെ മുഖ്യമന്ത്രിതന്നെ പ്രതികാരദാഹിയായി മാറിയാൽ സംസ്ഥാനത്തിന്‍റെ അവസ്ഥ എന്താകുമെന്ന് അദ്ദേഹം ചോദിച്ചു.

ഇഷ്ടമില്ലാത്തവരെ ജയിലിലടയ്ക്കാനും യൂത്ത് കോൺഗ്രസിനുവേണ്ടി ആളുകളെ പിടികൂടാനുമാണ് എസ്ഐടി രൂപവത്കരിച്ചതെന്ന് മുഖ്യമന്ത്രിതന്നെ തുറന്നുപറയുന്ന സാഹചര്യമാണുള്ളത്. ഇത് തീർത്തും സത്യപ്രതിജ്ഞാലംഘനമാണ്. പ്രതികാരം ചെയ്യാനല്ല ഒരു സർക്കാരും മുഖ്യമന്ത്രിയും അധികാരത്തിലിരിക്കുന്നത്. അതിനായി സംസ്ഥാന ഭരണസംവിധാനത്തെ ഉപയോഗിക്കാനും പാടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.

പ്രസ്താവന നിഷേധിക്കാനോ തിരുത്തിപ്പറയാനോ മുഖ്യമന്ത്രി തയാറായിട്ടില്ല. ഇതിനെതിരേ സ്വാഭാവികമായ പ്രതിഷേധം ഉയരണമെന്നും നിയമനടപടികളിലേക്ക് നീങ്ങണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Tags : Speech ChiefMinister Criticism Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up