Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Speed Boat

സ്പീ​ഡ് ബോ​ട്ട് മ​റി​ഞ്ഞ് ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം; മ​ക്ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ക​ണ്ണൂ​ർ : കു​ശാ​ൽ​ന​ഗ​റി​ലെ ഹാ​ര​ങ്കി കാ​യ​ലി​ൽ സാ​ഹ​സി​ക വാ​ട്ട​ർ സ്‌​പോ​ർ​ട്‌​സ് ബോ​ട്ട് മ​റി​ഞ്ഞ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ ദ​മ്പതികൾ മ​രി​ച്ചു. മ​ക്ക​ൾ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക​ളാ​യ  ധ​ർ​മേ​ഷ്, ഭാ​ര്യ നി​മ്മി എ​ന്നി​വ​രാ​ണ്  മ​രി​ച്ച​ത്.  മ​ക്ക​ളാ​യ അ​വാ​ൻ​ഷി, അ​നൂ​ജ എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. 

അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ എ​ത്തി​യ കു​ടും​ബം ഹാ​ര​ങ്കി അ​ണ​ക്കെ​ട്ടി​ന​ടു​ത്ത്  വാ​ട്ട​ർ സ്പോ​ർ​ട്സ് ബോ​ട്ടിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സ്പീ​ഡ് ബോ​ട്ട് സാ​ഹ​സി​ക​മാ​യി തി​രി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

നാ​ലു​പേ​രും ലൈ​ഫ് ജാ​ക്ക​റ്റു​ക​ൾ ധ​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും ദ​മ്പതികൾ ബോ​ട്ടി​ന​ടി​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കു​ശാ​ൽ​ന​ഗ​ർ റൂ​റ​ൽ പൊ​ലി​സ്  അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 

Latest News

Corehub Up