കണ്ണൂർ : കുശാൽനഗറിലെ ഹാരങ്കി കായലിൽ സാഹസിക വാട്ടർ സ്പോർട്സ് ബോട്ട് മറിഞ്ഞ് വിനോദസഞ്ചാരികളായ ദമ്പതികൾ മരിച്ചു. മക്കൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഗുജറാത്ത് സ്വദേശികളായ ധർമേഷ്, ഭാര്യ നിമ്മി എന്നിവരാണ് മരിച്ചത്. മക്കളായ അവാൻഷി, അനൂജ എന്നിവരാണ് രക്ഷപ്പെട്ടത്.
അവധി ആഘോഷിക്കാൻ എത്തിയ കുടുംബം ഹാരങ്കി അണക്കെട്ടിനടുത്ത് വാട്ടർ സ്പോർട്സ് ബോട്ടിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം. സ്പീഡ് ബോട്ട് സാഹസികമായി തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
നാലുപേരും ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്നുവെങ്കിലും ദമ്പതികൾ ബോട്ടിനടിയിൽ കുടുങ്ങുകയായിരുന്നു. സംഭവത്തെക്കുറിച്ച് കുശാൽനഗർ റൂറൽ പൊലിസ് അന്വേഷണം ആരംഭിച്ചു.
Tags : boat capsized Boat Accident Tourist Couple Speed Boat Drowning Death DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash