Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpeedboatAccident

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം; മ​രി​ച്ച​വ​രി​ൽ കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളും

ഫൂ ​ക്വോ​ക്ക്: വി​യ​റ്റ്നാ​മി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച സ്പീ​ഡ് ബോ​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ളും. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യും വി​ക്ട​റി വ്യ​വ​സാ​യ ഗ്രൂ​പ്പ് ഉ​ട​മ​യു​മാ​യ എ.​വി.​തോ​മ​സും ഭാ​ര്യ ലൗ​നി​യു​മാ​ണ് മ​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മൂ​ന്നു ദി​വ​സം മു​ൻ​പാ​ണ് ഇ​വ​ർ വി​യ​റ്റ്നാ​മി​ലേ​ക്ക് പോ​യ​ത്.

ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 32 യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക വി​യ​റ്റ്‌​നാ​മി​ലെ ഇ​ന്ത്യ​ൻ എം​ബ​സി പു​റ​ത്തു​വി​ട്ടു. വി​യ​റ്റ്‌​നാ​മി​ലെ ഏ​റ്റ​വും വ​ലി​യ ദ്വീ​പാ​യ ഫൂ ​ക്വോ​ക്കി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​വി​ലെ 10.30നാ​ണ് ദു​ര​ന്തം സം​ഭ​വി​ച്ച​തെ​ന്നും അ​പ​ക​ട​ത്തി​ൽ 15 പേ​ർ മ​രി​ച്ചെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

മ​രി​ച്ച​വ​രി​ൽ ത​മി​ഴ്നാ​ട് പ​ഴ​നി സ്വ​ദേ​ശി​യാ​യ മു​രു​ക​പ്ര​ഭു (44) ഉ​ൾ​പ്പെ​ട്ട​താ​യും ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചു. ലാ​വ മൊ​ബൈ​ൽ ക​മ്പ​നി​യു​ടെ വി​ത​ര​ണ​ക്കാ​ര​നാ​യ ഇ​യാ​ളെ തൊ​ഴി​ലി​ട​ത്തി​ലെ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യി ക​മ്പ​നി ത​ന്നെ​യാ​ണ് വി​ദേ​ശ യാ​ത്ര​യ്ക്ക് അ​യ​ച്ച​ത്. 

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട 21 പേ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട സ്പീ​ഡ് ബോ​ട്ട് കീ​ഴ്മേ​ൽ മ​റി​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. വി​യ​റ്റ്നാം അ​ധി​കൃ​ത​രു​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യും കോ​ൺ​സു​ലേ​റ്റും നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up