Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spices Board

Idukki

ഏ​ലം ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള സ്പൈ​സ​സ് ബോ​ര്‍​ഡ് അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു

നെ​ടു​ങ്ക​ണ്ടം: കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ മി​ക​ച്ച ഏ​ലം ക​ര്‍​ഷ​ക​ര്‍​ക്ക് സ്പൈ​സ​സ് ബോ​ര്‍​ഡ് ന​ല്‍​കു​ന്ന അ​വാ​ര്‍​ഡു​ക​ള്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ഡ്വ. സം​ഗീ​ത വി​ശ്വ​നാ​ഥ​ന്‍ നെ​ടു​ങ്ക​ണ്ട​ത്ത് വി​ത​ര​ണം ചെ​യ്തു. 2023 മു​ത​ല്‍ 2026 വ​രെ മൂ​ന്ന് വ​ര്‍​ഷ കാ​ല​യ​ള​വി​ലെ അ​വാ​ര്‍​ഡു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

2023-24 വ​ര്‍​ഷ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് ബോ​ഡി​നാ​യ്ക്ക​നൂ​ര്‍ സ്വ​ദേ​ശി എ​സ്. മാ​ധ​വ​നാ​ണ് ഒ​ന്നാം സ​മ്മാ​നം. തേ​നി സ്വ​ദേ​ശി ജെ.​ബി. മു​രു​ഗേ​ശ​ന്‍, ഉ​ടു​മ്പ​ഞ്ചോ​ല സ്വ​ദേ​ശി​നി ടെ​സി എ​ഫ്. ഉ​മ്മ​ന്‍ എ​ന്നി​വ​ര്‍ ര​ണ്ടാം സ​മ്മാ​നം നേ​ടി. 2024-25 വ​ര്‍​ഷ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് ഡി​ണ്ടി​ഗ​ല്‍ സ്വ​ദേ​ശി സി. ​ത​മി​ഴ് വേ​ട​ന്‍ ഒ​ന്നാം സ​മ്മാ​ന​വും ഡി​ണ്ടി​ഗ​ല്‍ സ്വ​ദേ​ശി ആ​ര്‍. മു​ത്തു​പ്പാ​ണ്ടി, ഇ​ടു​ക്കി സ്വ​ദേ​ശി​നി സി.​കെ. രാ​ധ എ​ന്നി​വ​ര്‍ ര​ണ്ടാം സ​മ്മാ​ന​വും ക​ര​സ്ഥ​മാ​ക്കി.

2025-26 വ​ര്‍​ഷ​ത്തി​ല്‍ പു​റ്റ​ടി സ്വ​ദേ​ശി പ​യ​സ് ജോ​സ​ഫി​നാ​ണ് ഒ​ന്നാം സ​മ്മാ​നം. മു​രി​ക്കും​തൊ​ട്ടി സ്വ​ദേ​ശി ത​ങ്ക​ച്ച​ന്‍, ഉ​ടു​മ്പ​ന്‍​ചോ​ല സ്വ​ദേ​ശി​നി എ​സ്. പൂ​ര്‍​വി​ഷ എ​ന്നി​വ​ര്‍ ര​ണ്ടാം സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി.

വി​ജ​യി​ക​ള്‍​ക്ക് യ​ഥാ​ക്ര​മം 1,00,000 രൂ​പ, 50,000 രൂ​പ കാഷ് പ്രൈ​സു​ക​ള്‍​ക്കു പു​റ​മേ പ്ര​ശ​സ്തി​പ​ത്ര​വും സ​മ്മാ​നി​ച്ചു.

ച​ട​ങ്ങി​ല്‍ സ്പൈ​സ​സ് ബോ​ര്‍​ഡ് വി​ക​സ​നവി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ധ​ര്‍​മേ​ന്ദ്ര ദാ​സ്, ഗ​വേ​ഷ​ണ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഡോ. ​എ.​ബി. ര​മ​ശ്രീ, കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ പ്ര​ഫ​സ​ര്‍ ഡോ. ​മു​രു​ഗ​ന്‍, സ്പൈ​സ​സ് ബോ​ര്‍​ഡ് മു​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ സ്റ്റാ​നി പോ​ത്ത​ന്‍, ഏ​ലം ക​ര്‍​ഷ​ക​ര്‍, ഉ​ത്​പാ​ദ​ക​സം​ഘം പ്ര​തി​നി​ധി​ക​ള്‍, പാ​മ്പാ​ടും​പാ​റ ഏ​ലം ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഐ​സി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up