Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sports Champions

Malappuram

സം​സ്ഥാ​ന കാ​യി​കജേ​താ​ക്ക​ള്‍​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​​ന്‌റെ ആ​ദ​രം

മ​ല​പ്പു​റം: വി​വി​ധ ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ളി​ല്‍ ജി​ല്ല​യ്ക്കാ​യി നേ​ട്ടം​കൊ​യ്ത കാ​യി​കതാ​ര​ങ്ങ​ളെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​മോ​ദി​ച്ചു. സു​ബ്ര​തോ ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ സ​ബ്ജൂ​നി​യ​ര്‍, ജൂ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലും പെ​ണ്‍​കു​ട്ടി​ക​ളു​ടെ ജൂ​നി​യ​ര്‍ വി​ഭാ​ഗം മ​ത്സ​ര​ത്തി​ലും സം​സ്ഥാ​ന​ത്ത് കി​രീ​ടം നേ​ടാ​ന്‍ മ​ല​പ്പു​റ​ത്തി​നാ​യി.

എം​ഐ​സി അ​ത്താ​ണി​ക്ക​ല്‍ സ്‌​കൂ​ളി​ലെ ടീ​മാ​ണ് ആ​ണ്‍​കു​ട്ടി​ക​ളു​ടെ സ​ബ്ജൂ​നി​യ​ര്‍, ജൂ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ജി​ല്ല​ക്കാ​യി കി​രീ​ടം നേ​ടി​യ​ത്.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ ജൂ​നി​യ​ര്‍ വി​ഭാ​ഗം മ​ത്സ​ര​ത്തി​ല്‍ നി​ല​മ്പൂ​ര്‍ മാ​ന​വേ​ദ​ന്‍ ഗ​വ​ണ്‍​മെ​​ന്‌റ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളാ​ണ് ജേ​താ​ക്ക​ളാ​യ​ത്. 51-ാം സം​സ്ഥാ​ന ജൂ​നി​യ​ര്‍ ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും മ​ത്സ​ര​ത്തി​ല്‍ ജി​ല്ല ജേ​താ​ക്ക​ളാ​യി. വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ താ​ര​ങ്ങ​ളാ​ണ് ജി​ല്ല​യ്ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.
സം​സ്ഥാ​ന ജെ​എ​ന്‍ ഹോ​ക്കി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ജി​ല്ല മൂ​ന്നാം സ്ഥാ​നം നേ​ടി. മ​ങ്ക​ട പാ​ങ്ങ് ജി​എ​ച്ച്എ​സ്എ​സ് സ്‌​കൂ​ളാ​ണ് നേ​ട്ടം​കൊ​യ്ത​ത്. താ​ര​ങ്ങ​ള്‍​ക്ക് ഉ​പ​ഹാ​രം കൈ​മാ​റി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങ് പ്ര​സി​ഡ​​ന്‌റ് പി.​എ. ജ​ബ്ബാ​ര്‍ ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​​ന്‌റ് എ.​പി. സ്മി​ജി അ​ധ്യ​ക്ഷ​യാ​യി. ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്ഥി​ര​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​കെ അ​സ്‌ലു, സ്ഥി​ര​ംസ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ ഷാ​ഹി​ന നി​യാ​സി, കെ.​ടി അ​ജ്മ​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​വി. മു​ഹ​മ്മ​ദ​ലി, യാ​സ്മി​ന്‍ അ​രി​മ്പ്ര, ശ​രീ​ഫ് കു​റ്റൂ​ര്‍, മു​സ്ത​ഫ അ​ബ്ദു​ല​ത്തീ​ഫ്, ഹ​നീ​ഫ മൂ​ന്നി​യൂ​ര്‍, പി.​എ​ച്ച് ഷ​മീം, ഫൗ​സി​യ പെ​രു​മ്പ​ള്ളി, ജൈ​സ​ല്‍ എ​ള​മ​രം, സി.​ സു​കു​മാ​ര​ന്‍, ഫി​നാ​ന്‍​സ് ഓ​ഫി​സ​ര്‍ എം.​ മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, മു​ന്‍ സ​ന്തോ​ഷ് ട്രോ​ഫി താ​രം ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍, ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഡോ.​ സു​ധീ​ര്‍​കു​മാ​ര്‍, കെ​എ​സ്ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​​ന്‌റ് മ​ജീ​ദ് കാ​ടേ​ങ്ങ​ല്‍, ജി​ല്ലാ പ്ര​സി​ഡ​​ന്‌റ് വി.​ സ​ഫ്ത്ത​റ​ലി, തു​ട​ങ്ങി​ നിരവധി പേർ‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up