Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sports Day

Pathanamthitta

കാ​യി​ക​ദി​നം ആ​ച​രി​ച്ചു

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് ജി.​വി. രാ​ജ​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റ​യും ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​യി​ക​ദി​നാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു.

പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ച്ച ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​ന് കാ​യി​ക​താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്നു ന​ട​ന്ന യോ​ഗം പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ന്ധു അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡന്‍റ് കെ. ​അ​നി​ല്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ​റ​ഫ് അ​ല​ങ്കാ​ര്‍, പി.​ആ​ര്‍. ഗി​രീ​ഷ്, മ​നോ​ജ് വി​നാ​യ​ക്, രേ​വ​തി എ​സ്. നാ​യ​ര്‍, എ​ന്‍. ച​ന്ദ്ര​ന്‍, അ​ല്‍​ത്താ​ഫ്, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി കെ.​എ​സ്. അ​മ​ല്‍​ജി​ത്ത്, ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍. പ്ര​സ​ന്ന​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തി​രു​വ​ല്ല മാ​ര്‍​ത്തോ​മ്മാ കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ഫു​ട്‌​ബോ​ള്‍ പ്ര​ദ​ര്‍​ശ​ന മ​ത്സ​രം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​സ്. ലേ​ഖ​യും ജി​വി രാ​ജ അ​നു​സ്മ​ര​ണം ഡി​വൈ​എ​സ്പി എ​സ്. ആ​ന​ന്ദും ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ല്‍ റെ​ജി​നോ​ള്‍​ഡ് വ​ര്‍​ഗീ​സ്, പ്ര​കാ​ശ് ബാ​ബു, ജോ​ളി അ​ല​ക്‌​സാ​ണ്ട​ര്‍, ജോ​ജി പി. ​തോ​മ​സ്, കോ​ശി തോ​മ​സ്, ജോ​യ് പൗ​ലോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.തി​രു​വ​ല്ല ക്രി​സ്റ്റ​ല്‍ ബ്ലൂ ​സ്വി​മ്മിം​ഗ് പൂ​ളി​ല്‍ നീ​ന്ത​ല്‍ മ​ത്സ​ര​വും കോ​ന്നി വി​ഹാ​ന്‍ സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദമി​യി​ല്‍ ഷ​ട്ടി​ല്‍ മ​ത്സ​ര​വും ന​ട​ത്തി.

Latest News

Corehub Up