പേരാമ്പ്ര: ടൗൺ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ വെങ്ങപ്പറ്റ ഗവ. ഹൈസ്കൂളിന് നൽകുന്ന സ്പോട്സ് ഉപകരണ വിതരണ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് നിർവഹിച്ചു.ലയൺസ് ക്ലബ് പ്രസിഡന്റ് വി. കണാരൻ അധ്യക്ഷത വഹിച്ചു.
ദേശീയ മാസ്റ്റേഴ്സ് മിറ്റിലെ ഗോൾഡ് മെഡൽ ജേതാവ് എം.സുജാതയേയും ബെസ്റ്റ് ഏഷ്യൻ കപ്പ് ഫൂട്ബോൾ ക്വാളിഫയർ പ്ലെയർ എം.എസ്. ശ്രേയയേയും കോഴിക്കോട് ഡിസ്ട്രിക്ട് 318 ഇ റീജണൽ ചെയർപേഴ്സൺ ലയൺ സുഹാനസാനിത് ആദരിച്ചു. ക്ലബ് ചാർട്ടർ പ്രസിഡന്റ് എ.കെ.മുരളീധരൻ, എം.സുജാത, ധന്യ രമേശൻ, എം.രജീഷ്, പി.ഡി. അജിത് കുമാർ, ഹെഡ്മിസ്ട്രസ് എ. ഷീജ, വി.പി.അഷറഫ് എന്നിവർ പ്രസംഗിച്ചു.