Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sports Hostel

മ​​ന്ത്രി അ​​റി​​യാ​​ൻ: കാ​​യി​​ക​​താ​​ര​​ങ്ങ​​ളെ പ​​ട്ടി​​ണി​​ക്കി​​ട​​രു​​ത്

തി​​രു​​വ​​ന​​ന്ത​​പു​​രം: പു​​തി​​യ സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​മേ​​റ്റ് ആ​​റു മാ​​സ​​മാ​​യി​​ട്ടും സ്പോ​​ർ​​ട്്സ് ഹോ​​സ്റ്റ​​ൽ കു​​ട്ടി​​ക​​ളു​​ടെ ഭ​​ക്ഷ​​ണ അ​​ല​​വ​​ൻ​​സ് കു​​ടി​​ശി​​ക​​യി​​ൽ തീ​​രു​​മാ​​ന​​മാ​​യി​​ല്ല. നി​​ല​​വി​​ൽ 13 മാ​​സ​​ത്തെ കു​​ടി​​ശി​​ക​​യാ​​ണ് ന​​ൽ​​കാ​​നു​​ള്ള​​ത്. വി​​ഷ​​യ​​ത്തി​​ൽ കാ​​യി​​ക മ​​ന്ത്രി അ​​ടി​​യ​​ന്തര​​മാ​​യി ഇ​​ട​​പെ​​ട്ട് അ​​ല​​വ​​ൻ​​സ് തു​​ക ഉ​​ട​​ൻ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​ണ്. പ​​ല സ്പോ​​ർ​​ട്്സ് ഹോ​​സ്റ്റ​​ലു​​ക​​ളും അ​​ട​​ച്ചു​​പൂ​​ട്ട​​ലി​​ന്‍റെ വ​​ക്കി​​ലാ​​ണ്.

സം​​സ്ഥാ​​ന​​ത്തെ സ്പോ​​ർ​​ട്സ് ഹോ​​സ്റ്റ​​ലു​​ക​​ളി​​ൽ ഏ​​ക​​ദേ​​ശം 2000ല​​ധി​​കം കാ​​യി​​ക​​താ​​ര​​ങ്ങ​​ളാ​​ണു​​ള്ള​​ത്. ഇ​​വ​​ർ​​ക്ക് ഭ​​ക്ഷ​​ണ അ​​ല​​വ​​ൻ​​സ് തു​​ക ന​​ൽ​​കു​​ന്ന​​ത് സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ലി​​ന്‍റെ ഫ​​ണ്ടി​​ൽനി​​ന്നാ​​ണ്.

സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ലി​​ന്‍റെ നേ​​രി​​ട്ടു​​ള​​ള നി​​യ​​ന്ത്ര​​ണ​​ത്തി​​ലെ സെ​​ൻ​​ട്ര​​ലൈ​​സ്്ഡ് സ്പോ​​ർ​​ട്സ് ഹോ​​സ്റ്റ​​ലു​​ക​​ളി​​ലും എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളോ​​ടും കോ​​ള​​ജു​​ക​​ളോ​​ടും ചേ​​ർ​​ന്നു​​ള്ള സ്പോ​​ർ​​ട്സ് ഹോ​​സ്റ്റ​​ലു​​ക​​ളി​​ലു​​മാ​​ണ് കാ​​യി​​ക​​താ​​ര​​ങ്ങ​​ൾ പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ന്ന​​ത്. ഒ​​രു കാ​​യി​​ക​​താ​​ര​​ത്തി​​ന് പ്ര​​തി​​ദി​​നം 250 രൂ​​പയാ​​ണ് ഭ​​ക്ഷ​​ണ​​ത്തി​​നാ​​യി അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള​​ത്. സം​​സ്ഥാ​​ന​​ത്ത് കോ​​ള​​ജ് ത​​ല​​ത്തി​​ൽ എ​​യ്ഡ​​ഡ് കോ​​ള​​ജു​​ക​​ളോ​​ട് അ​​നു​​ബ​​ന്ധി​​ച്ച് 60ല​​ധി​​കം സ്പോ​​ർ​​ട്സ് ഹോ​​സ്റ്റ​​ലു​​ക​​ളും സ്കൂ​​ൾ ത​​ല​​ത്തി​​ൽ 50ൽ ​​താ​​ഴെ ഹോ​​സ്റ്റ​​ലു​​ക​​ളു​​മാ​​ണു​​ള്ള​​ത്.

ഇ​​തി​​ൽ എ​​യ്ഡ​​ഡ് കോ​​ള​​ജു​​ക​​ളോ​​ട് അ​​നു​​ബ​​ന്ധി​​ച്ച് ഉ​​ള്ള നി​​ര​​വ​​ധി ഹോ​​സ്റ്റ​​ലു​​ക​​ളി​​ലേ​​റെ​​യും 13 മാ​​സ​​ത്തെ ഭ​​ക്ഷ​​ണ അ​​ല​​വ​​ൻ​​സാ​​ണ് കി​​ട്ടാ​​നു​​ള്ള​​ത്. നേ​​ര​​ത്തേ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ മൂ​​ന്നു​​കോ​​ടി രൂ​​പ വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ലി​​നു അ​​നു​​വ​​ദി​​ച്ച​​പ്പോ​​ഴും അ​​തി​​ൽ​​നി​​ന്നും ഹോ​​സ്റ്റ​​ലു​​ക​​ളു​​ടെ അ​​ല​​വ​​ൻ​​സി​​നാ​​യി കാ​​ര്യ​​മാ​​യ തു​​ക അ​​നു​​വ​​ദി​​ച്ചി​​ട്ടി​​ല്ലെ​​ന്ന പ​​രാ​​തി​​യും ഉ​​യ​​ർ​​ന്നു. നി​​ല​​വി​​ൽ സം​​സ്ഥാ​​ന​​ത്തെ സ്പോ​​ർ​​ട്സ് ഹോ​​സ്റ്റ​​ലു​​ക​​ൾ​​ക്ക് 20 ല​​ക്ഷം രൂ​​പ വ​​രെ അ​​ല​​വ​​ൻ​​സാ​​യി കി​​ട്ടാ​​നു​​ണ്ട്.

വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽനി​​ന്നു​​ൾ​​പ്പെ​​ടെ ക​​ട​​മാ​​യി സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങി​​യാ​​ണ് പ​​ല സ്ഥാ​​പ​​ന​​ങ്ങ​​ളും കാ​​യി​​കതാ​​ര​​ങ്ങ​​ൾ​​ക്ക് ഭ​​ക്ഷ​​ണം ന​​ൽ​​കി​​യി​​രു​​ന്ന​​ത്. വ​​ൻ തു​​ക കു​​ടി​​ശി​​ക​​യാ​​യ​​തോ​​ടെ ഹോ​​സ്റ്റ​​ലു​​ക​​ൾ​​ക്ക് സാ​​ധ​​നം ന​​ൽ​​കാ​​ൻ പ​​ല​​രും മ​​ടി​​ക്കു കയാണ്.

ഹോ​​സ്റ്റ​​ലി​​ലെ ഓ​​രോ നേ​​ര​​ത്തെ​​യും ഭ​​ക്ഷ​​ണ​​ത്തി​​നു കൃ​​ത്യ​​മാ​​യ മെ​​നു​​വും ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ ഈ ​​മെ​​നു​​വി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന ഭ​​ക്ഷ​​ണ​​ത്തി​​നാ​​യു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​നു​​ള്ള പ​​ണം അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ൽ അ​​ധി​​കാ​​രി​​ക​​ൾ​​ക്ക് അ​​ന​​ങ്ങാ​​പ്പാ​​റ ന​​യ​​മാ​​ണ്.

അ​​ടി​​യ​​ന്തര​​മാ​​യി കാ​​യി​​കമ​​ന്ത്രി ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഇ​​ട​​പെ​​ട​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​മാ​​ണ് കാ​​യി​​ക താ​​ര​​ങ്ങ​​ളും കാ​​യി​​ക സം​​ഘ​​ട​​ന​​ക​​ളും മു​​ന്നോ​​ട്ടു​​ വ​​യ്ക്കു​​ന്ന​​ത്.

Latest News

Corehub Up