Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sports Development Project

Malappuram

കാ​യി​ക വി​ക​സ​നപ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു; ആ​ദ്യഘ​ട്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി

അ​ങ്ങാ​ടി​പ്പു​റം: കാ​യി​ക വി​ക​സ​ന​ത്തി​ന് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​യി അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​കു​ന്നു. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​യ​ള​വി​ൽ പ​ഞ്ചാ​യ​ത്തി​​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ല് മൈ​താ​ന​ങ്ങ​ൾ ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ മൈ​താ​നം ത​ട്ടാ​ര​ക്കാ​ട്ട് യാ​ഥാ​ർ​ഥ്യ​മാ​കു​ക​യാ​ണ്.

ത​ട്ടാ​ര​ക്കാ​ട് ടി​വൈ​സി ക്ല​ബ്ബി​​ന്‍റെ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്ന് വാ​ർ​ഡ് അം​ഗ​വും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ ആ​റ​ങ്ങോ​ട​ൻ അ​ബ്ദു​ൽ സ​ലാ​മി​​ന്‍റെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലി​​ന്‍റെ ഫ​ല​മാ​യാ​ണ് യു​വാ​ക്ക​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യം ന​ട​പ്പാ​കു​ന്ന​ത്. ഗ്രൗ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് ഷ​ബീ​ർ ക​റു​മു​ക്കി​ൽ അ​റി​യി​ച്ചു. 15, 16, 17 വാ​ർ​ഡു​ക​ളി​ലെ യു​വാ​ക്ക​ൾ​ക്കും കാ​യി​ക​പ്രേ​മി​ക​ൾ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ തി​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ത​ട്ടാ​ര​ക്കാ​ട്ട് ഗ്രൗ​ണ്ട് നി​ർ​മ്മി​ക്കു​ക എ​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളും യു​വ​ജ​ന കൂ​ട്ടാ​യ്മ​ക​ളും ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ലും ഗ്രൗ​ണ്ടു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തു​ക എ​ന്ന വെ​ല്ലു​വി​ളി മ​റി​ക​ട​ന്ന് ഘ​ട്ടം​ഘ​ട്ട​മാ​യി മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും ഗ്രൗ​ണ്ടു​ക​ൾ ഒ​രു​ക്കു​മെ​ന്ന് പ്ര​സി​ഡ​​ന്‍റ് പ​റ​ഞ്ഞു.

Latest News

Corehub Up