പ്രതീകാത്മക ചിത്രം
അങ്ങാടിപ്പുറം: കായിക വികസനത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം പദ്ധതിക്ക് തുടക്കമാകുന്നു. നിലവിലെ ഭരണസമിതിയുടെ കാലയളവിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് മൈതാനങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ആദ്യ മൈതാനം തട്ടാരക്കാട്ട് യാഥാർഥ്യമാകുകയാണ്.
തട്ടാരക്കാട് ടിവൈസി ക്ലബ്ബിന്റെ നിവേദനത്തെ തുടർന്ന് വാർഡ് അംഗവും സ്ഥിരം സമിതി അധ്യക്ഷനുമായ ആറങ്ങോടൻ അബ്ദുൽ സലാമിന്റെ നിരന്തരമായ ഇടപെടലിന്റെ ഫലമായാണ് യുവാക്കളുടെ ദീർഘകാല ആവശ്യം നടപ്പാകുന്നത്. ഗ്രൗണ്ടുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ അറിയിച്ചു. 15, 16, 17 വാർഡുകളിലെ യുവാക്കൾക്കും കായികപ്രേമികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു തട്ടാരക്കാട്ട് ഗ്രൗണ്ട് നിർമ്മിക്കുക എന്നത്. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ക്ലബ്ബ് ഭാരവാഹികളും യുവജന കൂട്ടായ്മകളും തങ്ങളുടെ പ്രദേശങ്ങളിലും ഗ്രൗണ്ടുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അനുയോജ്യമായ സ്ഥലം കണ്ടെത്തുക എന്ന വെല്ലുവിളി മറികടന്ന് ഘട്ടംഘട്ടമായി മറ്റു പ്രദേശങ്ങളിലും ഗ്രൗണ്ടുകൾ ഒരുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
Tags : Sports development project Sports development NattuVishesham DistrictNews