Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sports Ground

Malappuram

കീ​ഴാ​റ്റൂ​രി​ൽ മൈ​താ​നം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്

കീ​ഴാ​റ്റൂ​ർ: കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മൈ​താ​നം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കീ​ഴാ​റ്റൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം ചേ​ർ​ന്ന് പ്ര​മേ​യം പാ​സാ​ക്കി.

ഈ ​തീ​രു​മാ​ന​ത്തി​ന്‍റെ പ​ക​ർ​പ്പ് യു​വ​ജ​ന​ക്ഷേ​മ, കാ​യി​ക വ​കു​പ്പ് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബ് വ​ഴ​ങ്ങോ​ട്, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​റ​ന്പൂ​ർ റാ​ഫി, ഹ​നീ​ഫ സു​ൽ​ത്താ​ൻ​കു​ന്ന്, ടി.​ടി. ഫൈ​സ​ൽ, വി. ​പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കു​ക​യും ചെ​യ്തു.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് "ഒ​രു പ​ഞ്ചാ​യ​ത്തി​ന് ഒ​രു ക​ളി സ്ഥ​ലം​' ​സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു കോ​ടി രൂ​പ​യി​ൽ സ​ർ​ക്കാ​രി​ന്‍റെ വി​ഹി​ത​മാ​യ 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ബാ​ക്കി തുക എം​പി, എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത്, സി​എ​സ്ആ​ർ എ​ന്നി ഫ​ണ്ടു​ക​ളി​ൽനി​ന്ന് വ​ക​യി​രു​ത്തി​യാ​ലേ സ​ർ​ക്കാ​രി​ന്‍റെ വിഹിതം ല​ഭ്യ​മാ​വു​ക​യു​ള്ളൂ​വെ​ന്നാ​ണ് മ​ന്ത്രി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up