പ്രതീകാത്മക ചിത്രം
കീഴാറ്റൂർ: കീഴാറ്റൂർ പഞ്ചായത്തിൽ മൈതാനം യാഥാർഥ്യത്തിലേക്ക്. ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്ഗ്രസ് കീഴാറ്റൂർ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകിയിരുന്നു. തുടർന്ന് പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് പ്രമേയം പാസാക്കി.
ഈ തീരുമാനത്തിന്റെ പകർപ്പ് യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിന് യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ശിഹാബ് വഴങ്ങോട്, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് പറന്പൂർ റാഫി, ഹനീഫ സുൽത്താൻകുന്ന്, ടി.ടി. ഫൈസൽ, വി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ നൽകുകയും ചെയ്തു.
ഇതേത്തുടർന്നാണ് "ഒരു പഞ്ചായത്തിന് ഒരു കളി സ്ഥലം' സ്കീമിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയിൽ സർക്കാരിന്റെ വിഹിതമായ 50 ലക്ഷം രൂപ അനുവദിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിരിക്കുന്നതെന്ന് കോണ്ഗ്രസ് ഭാരവാഹികൾ അറിയിച്ചു.
ബാക്കി തുക എംപി, എംഎൽഎ, പഞ്ചായത്ത്, സിഎസ്ആർ എന്നി ഫണ്ടുകളിൽനിന്ന് വകയിരുത്തിയാലേ സർക്കാരിന്റെ വിഹിതം ലഭ്യമാവുകയുള്ളൂവെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
Tags : Nattuvishesham DistrictNews DeepikaNews Sports ground