Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sports Is The Answer

Thrissur

ല​ഹ​രി​ക്കെ​തി​രേ​യു​ള്ള മ​റു​പ​ടി സ്പോ​ർ​ട്സ്: മ​ന്ത്രി

ശ്രീ​നാ​രാ​യ​ണ​പു​രം: പു​തി​യ ത​ല​മു​റ​നേ​രി​ടു​ന്ന വ​ലി​യ വി​പ​ത്താ​യ ല​ഹ​രി​ക്കെ​തി​രേ​യു​ള്ള മ​റു​പ​ടി സ്പോ​ർ​ട്സ് ആ​ണെ​ന്ന് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
1951ൽ ​പൂ​വ​ത്തും​ക​ട​വി​ൽ ഭ​ഗീ​ര​ഥ​ൻ മാ​നേ​ജ​ർ സ്ഥാ​പി​ച്ച ശ്രീ​നാ​രാ​യ​ണ​പു​രം പ​ന​ങ്ങാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന​ത്ത് കാ​യി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്രാ​ധാ​ന്യം​ന​ൽ​ക​ണം. കേ​ര​ള​ത്തി​ന് മി​ക​ച്ച വ​രു​മാ​നം ഉ​ണ്ടാ​ക്കി കൊ​ടു​ക്കു​ന്ന വ​കു​പ്പ് കൂ​ടി​യാ​ണ് കാ​യി​ക​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​കെ. വ​ത്സ​രാ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​മേ​ഷ് ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ.​കെ. ശ്രീ​ജി​ത്ത് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷാ​ജി, മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ​തി സു​ന്ദ​ര​ൻ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം നൗ​ഷാ​ദ് ക​റു​ക​പ്പാ​ട​ത്ത്, ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . ശ്രീ​നാ​രാ​യ​ണ​പു​രം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ന​ട​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ശ്ര​ദ്ധേ​യ​മാ​യി. തു​ട​ർ​ന്ന് സ്കൂ​ൾ മാ​നേ​ജ​ർ പി. ​രാ​ജ്മോ​ഹ​ൻ വി​ദ്യാ​ല​യാ​ങ്ക​ണ​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി. ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്.

Latest News

Corehub Up