Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spray

മീ​ന​ങ്ങാ​ടി ഹൈ​വേ ക​വ​ര്‍​ച്ച: മൂ​ന്നു​പേ​ര്‍ കൂ​ടി പി​ടി​യി​ല്‍

മീ​ന​ങ്ങാ​ടി: സെ​പ്റ്റം​ബ​ര്‍ 30ന് ​വൈ​കു​ന്നേ​രം എ​ഫ്‌​സി​ഐ ഗോ​ഡൗ​ണി​ന് സ​മീ​പം ഇ​ന്നോ​വ കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി യാ​ത്രി​ക​ന്‍റെ മു​ഖ​ത്ത് കു​രു​മു​ള​ക് സ്‌​പ്രേ അ​ടി​ച്ച് പ​ണ​വും വാ​ഹ​ന​വും ക​വ​ര്‍​ന്ന കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍.

ക​ണ്ണൂ​ര്‍ മ​ണ​ത്ത​ണ മേ​ലേ​മു​റി​ങ്ങോ​ടി പു​തു​പ്പ​റ​മ്പി​ല്‍ പി. ​പ്ര​ണ​വ്(24), മു​ഴ​ക്കു​ന്ന് ഉ​റ​ക്കു​ന്നു​ണ്ടു​പ​റ​മ്പി​ല്‍ കെ. ​ക​ന​ക​രാ​ജ്(28),ക​ണ്ണൂ​ര്‍ ചൊ​ക്ലി പെ​രി​ങ്ങ​ളം ക​ണ്ണ​മ്പ​ള്ളി കോ​ടി​യും​പു​ന​ത്തി​ല്‍ നി​ഥു​ല്‍​കു​മാ​ര്‍(29)​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കേ​സി​ല്‍ ക​ണ്ണൂ​ര്‍ പെ​രി​ങ്ങ​ളം അ​നി​യാ​രം മൂ​ത്തേ​ട​ത്ത് താ​ഴെ​കു​നി​യി​ല്‍ എം. ​ര​ഞ്ജു(32), മ​ട്ട​ന്നൂ​ര്‍ സൗ​ര​വ് നി​വാ​സി​ല്‍ സൗ​ര​വ് സു​നി​ല്‍ (26)എ​ന്നി​വ​ര്‍ സം​ഭ​വ​ദി​വ​സം അ​റ​സ്റ്റി​ലാ​യി​രു​ന്നു. പ്ര​ണ​വി​നെ​യും ക​ന​ക​രാ​ജി​നെ​യും പേ​രാ​വൂ​ര്‍ എ​ട​ത്തൊ​ട്ടി​യി​ല്‍​നി​ന്നും നി​ഥു​ല്‍​കു​മാ​റി​നെ ക​ണ്ണൂ​ര്‍ ക​ണ്ണ​മ്പ​ള്ളി​യി​ല്‍​നി​ന്നു​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ര്‍​ണാ​ട​ക​യി​ലെ ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് കൊ​ടു​വ​ള്ളി​യി​ലേ​ക്ക് ഇ​ന്നോ​വ കാ​റി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വാ​വാ​ണ് ക​വ​ര്‍​ച്ച​യ്ക്ക് ഇ​ര​യാ​യ​ത്. ര​ണ്ട് കാ​റു​ക​ളി​ല്‍ എ​ത്തി​യ പ​ത്തോ​ളം പേ​രാ​ണ് ഇ​ന്നോ​വ ത​ട​ഞ്ഞു​നി​ര്‍​ത്തി​യ​ത്. ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് കാ​റി​ന്റെ സൈ​ഡ് ഗ്ലാ​സു​ക​ള്‍ അ​ടി​ച്ചു​ത​ക​ര്‍​ത്ത​ശേ​ഷ​മാ​ണ് യു​വാ​വി​ന്‍റെ മു​ഖ​ത്ത് കു​രു​മു​ള​ക് സ്‌​പ്രേ അ​ടി​ച്ച​ത്.

യു​വാ​വി​നെ പു​റ​ത്തി​റ​ക്കി​യ​ശേ​ഷം ഇ​ന്നോ​വ​യും അ​തി​ലു​ണ്ടാ​യി​രു​ന്ന 21,000 രൂ​പ​യു​മാ​ണ് ക​വ​ര്‍​ന്ന​ത്. ബ​ത്തേ​രി ഡി​വൈ​എ​സ്പി എം.​എം അ​ബ്ദു​ള്‍​ക​രീ​മി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up