Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpuriousLiquor

മധ്യപ്രദേശിൽ വ്യാജമദ്യം കഴിച്ച് 12 മരണം

സാ​​​​ഗ​​​​ർ: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ സാ​​​​ഗ​​​​ർ ജി​​​​ല്ല​​​​യി​​​​ലു​​​​ണ്ടാ​​​​യ വ്യാ​​​​ജ​​​​മ​​​​ദ്യ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ 12 മ​​​​ര​​​​ണം. പ​​​​ത്തി​​​​ല​​​​ധി​​​​കം പേ​​​​ർ അ​​​​തീ​​​​വ​​​​ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യ​​​തി​​​നാ​​​ൽ മ​​​ര​​​ണ​​​സം​​​ഖ്യ ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

സാ​​​​ഗ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ നൗ​​​​റ, ഘു​​​​ഗ്രു എ​​​​ന്നീ ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് വ്യാ​​​ജ​​​മ​​​ദ്യം ദു​​​​ര​​​​ന്തം വി​​​ത​​​ച്ച​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ന് പി​​​​ന്നാ​​​​ലെ ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ത്യേ​​​​ക മെ​​​​ഡി​​​​ക്ക​​​​ൽ സം​​​​ഘം ക്യാ​​​​മ്പ് ചെ​​​​യ്യു​​​​ക​​​​യാ​​​​ണ്. മു​​​​ൻക​​​​രു​​​​ത​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പ്ര​​​​ദേ​​​​ശ​​​​ത്തെ ആ​​​​റു മ​​​​ദ്യ​​​​ഷോ​​​​പ്പു​​​​ക​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​ട​​​​പ്പി​​​​ച്ചു.

ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന പ​​​​ല​​​​രു​​​​ടെ​​​​യും ശ​​​​രീ​​​​ര​​​​ത്തി​​​​ന് നീ​​​​ല​​​​നി​​​​റം ബാ​​​​ധി​​​​ക്കു​​​​ക​​​​യും പേ​​​​ശി​​​​ക​​​​ൾ​​​​ക്ക് ക​​​​ഠി​​​​ന​​​​മാ​​​​യ വേ​​​​ദ​​​​ന അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു​​​​ണ്ടെ​​​​ന്ന് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം, പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ ല​​​​ഭി​​​​ച്ച ശേ​​​​ഷ​​​​മേ മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ കൃ​​​​ത്യ​​​​മാ​​​​യ കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മാ​​​​കൂ എന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി. വി​​​​ഷ​​​​ബാ​​​​ധ​​​​യ്ക്കി​​​​ര​​​​യായ​​​​വ​​​​ർ ക​​​​ഴി​​​​ച്ച വ്യാ​​​ജ​​​മ​​​​ദ്യ​​​​ത്തി​​​ന്‍റെ ഉ​​​​റ​​​​വി​​​​ട​​​​വും ഇ​​​​ന​​​​വും ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. ഫോ​​​​റ​​​​ൻ​​​​സി​​​​ക് ഫ​​​​ല​​​​ങ്ങ​​​​ൾ വ​​​​രു​​​​ന്ന​​​​തോ​​​​ടെ കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ം ല​​​​ഭ്യ​​​​മാ​​​​കു​​​​മെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.സം​​​​ഭ​​​​വ​​​​ത്തി​​​​ൽ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി മോ​​​​ഹ​​​​ൻ യാ​​​​ദ​​​​വ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

കു​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി. മ​​​​ന്ത്രി​​​​മാ​​​​രോ​​​​ടും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ​​​​ടും സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തെ​​​​ത്തി സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​നും അ​​​​ദ്ദേ​​​​ഹം നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.അ​​​​തേ​​​​സ​​​​മ​​​​യം, പ്ര​​​​ദേ​​​​ശ​​​​ത്ത് വ്യാ​​​​ജ​​​​മ​​​​ദ്യ​​​​വി​​​​ൽ​​​​പ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മു​​​​ണ്ട്.

ബോ​​​​ബൈ വി​​​​സ്‌​​​​കി​​​​യെ​​​​ന്ന പേ​​​​രി​​​​ൽ വ്യാ​​​​ജ​​​​മ​​​​ദ്യം വി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ പ്ര​​​​ദേ​​​​ശ​​​​ത്തെ ലൈ​​​​സ​​​​ൻ​​​​സു​​​​ള്ള മ​​​​ദ്യ​​​​ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ർ അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്ക് പ​​​​രാ​​​​തി​​​​ന​​​​ൽ​​​​കി​​​​യി​​​​ട്ടും യാ​​​​തൊ​​​​രു​​​​ന​​​​ട​​​​പ​​​​ടി​​​​യു​​​​മു​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ന്ന് പ്രാ​​​​ദേ​​​​ശി​​​​ക മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്നു.

Latest News

Corehub Up