Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SquadronLeader

ച​രി​ത്രം കു​റി​ച്ച് ഭാ​വ​ന കാ​ന്ത്; വ്യോ​മ​സേ​ന​യു​ടെ എ​ലൈ​റ്റ് 'ടോ​പ്പ് ഗ​ൺ' ക്ല​ബ്ബി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ൽ വീ​ണ്ടും ച​രി​ത്രം കു​റി​ച്ച് സ്ക്വാ​ഡ്ര​ൺ ലീ​ഡ​ർ ഭാ​വ​ന കാ​ന്ത്. വ്യോ​മ​സേ​ന​യു​ടെ ഏ​റ്റ​വും വെ​ല്ലു​വി​ളി നി​റ​ഞ്ഞ അ​ഡ്വാ​ൻ​സ്ഡ് കോം​ബാ​റ്റ് ഫ്ല​യിം​ഗ് പ​രി​ശീ​ല​ന​മാ​യ 'ഫൈ​റ്റ​ർ കോം​ബാ​റ്റ് ലീ​ഡ​ർ' കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന ആ​ദ്യ വ​നി​താ ഓ​ഫീ​സ​റാ​യി ഭാ​വ​ന മാ​റി. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ എ​ലൈ​റ്റ് 'ടോ​പ്പ് ഗ​ൺ' ക്ല​ബ്ബി​ൽ ഇ​ടം​നേ​ടു​ന്ന ആ​ദ്യ വ​നി​ത എ​ന്ന നേ​ട്ട​വും ഭാ​വ​ന സ്വ​ന്ത​മാ​ക്കി.

ഗ്വാ​ളി​യോ​റി​ലെ ടാ​ക്റ്റി​ക്സ് ആ​ൻ​ഡ് എ​യ​ർ കോം​ബാ​റ്റ് ഡെ​വ​ല​പ്‌​മെ​ന്‍റ് എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റി​ൽ ന​ട​ത്തു​ന്ന 20 ആ​ഴ്ച നീ​ണ്ട തീ​വ്ര പ​രി​ശീ​ല​ന​മാ​ണ് ഭാ​വ​ന പൂ​ർ​ത്തി​യാ​ക്കി​യ​ത്. സേ​ന​യി​ലെ പൈ​ല​റ്റു​മാ​രി​ൽ ഒ​രു ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന (100-ൽ ​ഒ​രാ​ൾ​ക്ക് മാ​ത്രം) മി​ടു​ക്ക​ർ​ക്ക് മാ​ത്ര​മാ​ണ് ഈ ​കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കാ​റു​ള്ള​ത്.

2016-ൽ ​ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ൽ ഫൈ​റ്റ​ർ പൈ​ല​റ്റാ​യി ക​മ്മീ​ഷ​ൻ ചെ​യ്യ​പ്പെ​ട്ട ആ​ദ്യ​ത്തെ മൂ​ന്ന് വ​നി​ത​ക​ളി​ൽ ഒ​രാ​ളാ​ണ് ഭാ​വ​ന (അ​വ​നി ച​തു​ർ​വേ​ദി, മോ​ഹ​ന സിം​ഗ് എ​ന്നി​വ​രാ​ണ് മ​റ്റു​ള്ള​വ​ർ). 2018 മാ​ർ​ച്ച് മാ​സം മി​ഗ്-21 ബൈ​സ​ൺ വി​മാ​ന​ത്തി​ൽ ഒ​റ്റ​യ്ക്ക് പ​റ​ന്ന ഭാ​വ​ന, പി​ന്നീ​ട് വ്യോ​മ​സേ​ന​യു​ടെ അ​ത്യാ​ധു​നി​ക യു​ദ്ധ​വി​മാ​ന​മാ​യ സു​ഖോ​യ്-30 എം​കെ​ഐ പ​റ​ത്തു​ന്ന​തി​ലേ​ക്ക് മാ​റി.

2021-ലെ ​റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത ആ​ദ്യ വ​നി​താ ഫൈ​റ്റ​ർ പൈ​ല​റ്റാ​ണ്. 2020-ൽ ​രാ​ഷ്ട്ര​പ​തി ന​ൽ​കു​ന്ന 'നാ​രീ​ശ​ക്തി പു​ര​സ്‌​കാ​രം' ല​ഭി​ച്ചു. ബി​ഹാ​റി​ലെ ദ​ർ​ഭം​ഗ സ്വ​ദേ​ശി​യാ​യ ഭാ​വ​ന കാ​ന്ത്, എ​ട്ട് വ​ർ​ഷ​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യാ​ണ് വ്യോ​മ​സേ​ന​യു​ടെ മു​ൻ​നി​ര ത​ന്ത്ര​പ്ര​ധാ​ന പോ​രാ​ളി​ക​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക് ഉ​യ​ർ​ന്ന​ത്.

Latest News

Corehub Up