കൊല്ലം: 2020-ല്‍ പ്രവര്‍ത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. സര്‍വകലാശാലയ്ക്ക് സ്വന്തമായി അത്യാധുനിക അക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് സമുച്ചയം നിര്‍മിക്കുന്നതിനായി 90 കോടി അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം ജോണ്‍ അറിയിച്ചു
നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയ്ക്ക് 16,864 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ നാലുനില സമുച്ചയമാണ് ഒരുങ്ങുന്നത്. ആധുനിക ക്ലാസ് മുറികള്‍, ഹൈടെക് ഓഫീസ് സംവിധാനം, അഡ്വാന്‍സ്ഡ് ഇലക്ട്രിക്കല്‍, ഫയര്‍ സേഫ്റ്റി, വാട്ടര്‍ സപ്ലൈ സംവിധാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാകും.