Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sreekrishna Jayanthi

ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ഘോ​ഷ​യാ​ത്ര ആ​ർ​എ​സ്എ​സി​ന്‍റെ രാ​ഷ്ട്രീ​യ പ​ദ്ധ​തി: പി. ​ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ഘോ​ഷ​യാ​ത്ര ആ​ർ​എ​സ്എ​സി​ന്‍റെ രാ​ഷ്ട്രീ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ൻ. കു​ടും​ബ​ങ്ങ​ളി​ൽ സ്വാ​ധീ​നം ഉ​റ​പ്പി​ക്കാ​നു​ള്ള ആ​ർ​എ​സ്എ​സ് നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കേ​ര​ള​ത്തി​ലെ തെ​രു​വു​ക​ളി​ൽ നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന​ത് ച​ത​യ​ദി​ന ഘോ​ഷ​യാ​ത്ര​ക​ൾ മാ​ത്ര​മാ​യി​രു​ന്നു. ശ്രീ​കൃ​ഷ്ണ​നി​ലു​ള്ള വി​ശ്വാ​സം കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ൽ ഏ​റെ​ക്കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ങ്ങ​ളി​ൽ അ​യി​ത്ത​ജാ​തി​ക്കാ​ർ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പി. ​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. 

ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​രം വ​രു​ന്ന​തു​വ​രെ ഈ ​സാ​ഹ​ച​ര്യം തു​ട​ർ​ന്നു.  നാ​യ​ർ സ​മു​ദാ​യ​ത്തി​ന് പോ​ലും ക്ഷേ​ത്ര​പ്ര​വേ​ശ​നം നി​യ​ന്ത്രി​ത​മാ​യി​രു​ന്നു​വെ​ന്ന് മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ഘോ​ഷ​യാ​ത്ര​ക​ളു​ടെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ലം സം​ബ​ന്ധി​ച്ച വി​മ​ർ​ശ​നം പി. ​ജ​യ​രാ​ജ​ൻ ഉ​ന്ന​യി​ച്ച​ത്.

മു​മ്പ് പി. ​ജ​യ​രാ​ജ​ന്‍ സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​യി​രു​ന്ന ഘ​ട്ട​ത്തി​ല്‍ ആ​ര്‍​എ​സ്എ​സി​ന്‍റെ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ഘോ​ഷ​യാ​ത്ര​ക​ള്‍​ക്ക് ബ​ദ​ലാ​യി ബാ​ല​സം​ഘം, മ​ഹി​ളാ അ​സോ​സി​യ​ഷ​ന്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഘോ​ഷ​യാ​ത്ര​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Latest News

Corehub Up