Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sreekrishnapuram

Palakkad

എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി ശ്രീ​കൃ​ഷ്ണ​പു​രം സെ​ന്‍റ് ഡൊ​മി​നി​ക്സി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ

പാ​ല​ക്കാ​ട്: വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സ​ഞ്ചാ​ര​പാ​ത​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡു​ക​ളി​ൽ വ​ന്യ​ജീ​വി​ക​ൾ​ക്ക് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​തും മ​നു​ഷ്യ​ർ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും നി​ർ​മി​ത​ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്താ​ൽ ഒ​ഴി​വാ​ക്കു​ന്ന​തി​നും മ​നു​ഷ്യ​നും വ​ന്യ ജീ​വി​ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കു​ന്ന​തി​നും സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യാ​ണ് ശ്രീ​കൃ​ഷ്ണ​പു​രം സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്കൂ​ളി​ലെ ഒ​രു​കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ.
പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ്ദ വി​ദ്യാ​ല​യം എ​ന്ന ആ​ശ​യ​ത്തോ​ടെ സ്കൂ​ളി​ൽ ആ​രം​ഭി​ച്ച പ​രി​സ്ഥി​തി സാ​ക്ഷ​ര​താ സെ​മി​നാ​റി​ലാ​ണ് ഇ​ത്ത​ര​മൊ​രു ആ​ശ​യം ഉ​രു​ത്തി​രി​ഞ്ഞ​ത്.

റോ​ഡി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന മ​നു​ഷ്യ​രെ​പ്പോ​ലെ വ​ന്യ​ജീ​വി​ക​ൾ​ക്കും ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന​ത് ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു കു​ട്ടി ശാ​സ്ത്ര​ജ്ഞ​രു​ടെ ആ​ശ​യം. സ്കൂ​ളി​ലെ റോ​ബോ​ട്ടി​ക്സ് പ​ഠ​ന​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ​വ​ന്യ ജീ​വി​ക​ളു​ടെ ക്രോ​സിം​ഗു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ൽ എ​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു​കൊ​ണ്ട് വ​ന്യ ജീ​വി​ക​ളു​ടെ ക്രോ​സിം​ഗ് സ​മ​യ​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് മു​ൻ​കൂ​ട്ടി വി​വ​രം ന​ല്കു​ക​യും അ​പ​ക​ട​കാ​രി​ക​ളാ​യ മൃ​ഗ​ങ്ങ​ളാ​ണെ​ങ്കി​ൽ പ്ര​ത്യേ​ക വാ​ണിം​ഗ് ന​ല്കു​ക​യും റോ​ഡ് നി​ശ്ചി​ത സ​മ​യ​ത്ത് ഓ​ട്ടോ​മാ​റ്റി​ക് ബാ​രി​യ​ർ സി​സ്റ്റം ഉ​പ​യോ​ഗി​ച്ച് അ​ട​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് സേ​ഫ് റോ​ഡ് ക്രോ​സ് എ​ന്ന എ​ഐ സം​വി​ധാ​നം.

ഇ​ന്ന​ലെ രാ​വി​ലെ പാ​ല​ക്കാ​ട്ടെ​ത്തി​യ വ​നം​മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​ന്‍റെ​യും മ​റ്റു ഉ​ന്ന​ത ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മു​ന്നി​ലാ​ണ് സെ​ന്‍റ് ഡൊ​മി​നി​ക്സി​ലെ അ​മേ​യ​യും അ​മൂ​ല്യ​യും ത​ങ്ങ​ളു​ടെ ടീ​മി​ന്‍റെ ക​ണ്ടെ​ത്ത​ലി​നെ അ​വ​ത​രി​പ്പി​ച്ച​ത്. ഈ ​കാ​ല​ത്തെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ൽ ന്യൂ​ജ​ന​റേ​ഷ​ൻ എ​ടു​ക്കു​ന്ന ഇ​ത്ത​രം ചു​വ​ടു​ക​ളെ വ​നം വ​കു​പ്പ് ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്നു​പ​റ​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ളെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ നൂ​ത​ന ആ​ശ​യ​ത്തെ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ എ​ല്ലാ പ്രോ​ത്സാ​ഹ​ന​വും ന​ല്കു​മെ​ന്നും മ​ന്ത്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​റ​പ്പു​ന​ല്കി.

Latest News

Corehub Up