Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sreesanth

ശ്രീ​ശാ​ന്തി​ന്‍റെ പി​താ​വ് വി. ​ശാ​ന്ത​കു​മാ​ര​ൻ നാ​യ​ർ അ​ന്ത​രി​ച്ചു

കൊ​ച്ചി: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം എ​സ്. ശ്രീ​ശാ​ന്തി​ന്‍റെ പി​താ​വ് വി. ​ശാ​ന്ത​കു​മാ​ര​ൻ നാ​യ​ർ (89) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ വെ​ളി​യാ​ഴ്ച രാ​ത്രി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കോ​ത​മം​ഗ​ലം മാ​തി​ര​പ്പി​ള്ളി അ​മ്പാ​ട്ട് കു​ന്നേ​ൽ ത​റ​വാ​ട് സ്വ​ദേ​ശി​യാ​ണ്.

നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം വി​ദേ​ശ​ത്തു​ള്ള ബ​ന്ധു​ക്ക​ൾ എ​ത്തി​യ​ശേ​ഷം ഞാ​യ​റാ​ഴ്ച കോ​ത​മം​ഗ​ല​ത്തെ ത​റ​വാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ കോ​ത​മം​ഗ​ലം ത​റ​വാ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് സം​സ്കാ​രം ന​ട​ക്കും.

ടി.​എ​ൻ. സാ​വി​ത്രി​ദേ​വി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ദീ​പു​ശാ​ന്ത്, നി​വേ​ദി​ത, ദി​വ്യ, ശ്രീ​ശാ​ന്ത്. മ​രു​മ​ക്ക​ൾ: ക​ൽ​പ്പ​ന, ക്യാ​പ്റ്റ​ൻ സ​ജി​ത്ത്, മ​ധു ബാ​ല​കൃ​ഷ്ണ​ൻ, ദു​വ​നേ​ശ്വ​രി.

Latest News

Corehub Up