x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ക്ഷ​​മി​​ക്കും, മ​​റ​​ക്കി​​ല്ല’: ഹ​​ർ​​ഭ​​ജ​​നെ ബ്ലോ​​ക്ക് ചെ​​യ്ത് ശ്രീ​​ശാ​​ന്ത്


Published: April 26, 2026 02:32 AM IST | Updated: April 26, 2026 02:32 AM IST

കൊ​​ച്ചി: മു​​ൻ ഇ​​ന്ത്യ​​ൻ സ്പി​​ന്ന​​ർ ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗി​​നെ​​തി​​രേ രൂ​​ക്ഷ വി​​മ​​ർ​​ശ​​ന​​വു​​മാ​​യി എ​​സ്. ശ്രീ​​ശാ​​ന്ത്. ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗി​​ന്‍റെ ആ​​ദ്യ സീ​​സ​​ണി​​ലെ സ്ലാ​​പ്ഗേ​​റ്റ് വി​​വാ​​ദ​​ത്തെ​​ക്കു​​റി​​ച്ചാ​​ണ് 18 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു ശേ​​ഷം ശ്രീ​​ശാ​​ന്ത് സം​​സാ​​രി​​ച്ച​​ത്.

ആ ​​പ​​ഴ​​യ ത​​ല്ല് വി​​വാ​​ദ​​ത്തെ ത​​മാ​​ശ​​രൂ​​പേ​​ണ ചി​​ത്രീ​​ക​​രി​​ച്ച് പ​​ര​​സ്യ​​ത്തി​​ലൂ​​ടെ ഹ​​ർ​​ഭ​​ജ​​ൻ ഒ​​രു കോ​​ടി​​യോ​​ളം രൂ​​പ ഉ​​ണ്ടാ​​ക്കി​​യെ​​ന്നാ​​ണ് ശ്രീ​​ശാ​​ന്തി​​ന്‍റെ ആ​​രോ​​പ​​ണം.

ഹ​​ർ​​ഭ​​ജ​​നു​​മാ​​യു​​ള്ള എ​​ല്ലാ ബ​​ന്ധ​​ങ്ങ​​ളും താ​​ൻ അ​​വ​​സാ​​നി​​പ്പി​​ച്ച​​താ​​യും അ​​ദ്ദേ​​ഹ​​ത്തെ ഇ​​ൻ​​സ്റ്റാ​​ഗ്രാ​​മി​​ൽ ബ്ലോ​​ക്ക് ചെ​​യ്ത​​താ​​യും ശ്രീ​​ശാ​​ന്ത് വെ​​ളി​​പ്പെ​​ടു​​ത്തി.

’ഞാ​​ൻ ക്ഷ​​മി​​ക്കും, പ​​ക്ഷേ മ​​റ​​ക്കി​​ല്ല’. മ​​റ​​ന്നാ​​ൽ അ​​വ​​ർ അ​​ത് ആ​​വ​​ർ​​ത്തി​​ക്കും. അ​​തി​​ന് ഏ​​റ്റ​​വും വ​​ലി​​യ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് അ​​ദ്ദേ​​ഹ​​മെ​​ന്നും ശ്രീ​​ശാ​​ന്ത് പ​​റ​​ഞ്ഞു.

Tags : Sreesanth Harbhajan blocks forget forgive

Recent News

Corehub Up